Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകളിൽ വിവരങ്ങൾ സൗജന്യമായി നൽകാൻ തിരൂരങ്ങാടി നഗരസഭയോട് കമ്മീഷൻ

12 Jan 2026 09:46 IST

Jithu Vijay

Share News :

തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭയിൽ വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകൾക്ക് ആവശ്യപ്പെടുന്ന വിവരങ്ങൾ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ മറുപടി നിഷേധിച്ച വിവരങ്ങൾ സൗജന്യമായി നൽകാൻ കമ്മീഷൻ ഉത്തരവ് സമയബന്ധിതമായി വിവരങ്ങൾ ഡെസ്പാച്ച് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുവാൻ നഗരസഭാ സെക്രട്ടറിക്ക് കർശന നിർദ്ദേശം നൽകി.  

ബിൽഡിംഗ് പെർമിറ്റുകളുമായി

ബന്ധപ്പെട്ട് വിവരശേഖരണാർഥം ആവശ്യപ്പെട്ട രേഖകൾ  നൽകാത്തതിനാലാണ് മുഴുവൻ വിവരങ്ങളും സൗജന്യമായി നൽകാൻ സംസ്ഥാന വിവരാകാശ കമ്മീഷണർ ഡോ. ദിലീപ് ഉത്തരവിട്ടത്.


ഉത്തരവ് കിട്ടി ഒരാഴ്ചക്കകം വളരെ വ്യക്തവും കൃത്യവുമായ രീതിയിൽ ഹർജിക്കാരന് മുഴുവൻ വിവരങ്ങളും സൗജന്യമായി നൽകേണ്ടതും ആയതു സംബന്ധിച്ച റിപ്പോർട്ട് 'കമ്മീഷൻ സെക്രട്ടറി മുമ്പാകെ ഹാജരാക്കാനും നിർദ്ദേശിച്ച ഉത്തരവ് ഇറക്കിയിരിക്കുന്നത്.


ബിൽഡിംഗ് പെർമിറ്റുകൾക്ക് അനുമതി നൽകിയതിൽ അഴിമതി കണ്ടുപിടിക്കുന്നതിനായി വിവരശേഖരണം നടത്തുന്നതിനായി പൊതുപ്രവർത്തകനും ആം ആദ്മി പാർട്ടി മണ്ഡലം സെക്രട്ടറിയുമായ അബ്ദുൽ റഹീം പൂക്കത്ത് ആവശ്യപ്പെട്ട വിവരാവകാശ രേഖക്ക് വിവരങ്ങൾ അനുവദിച്ചു നൽകാത്തതിനാൽ ആക്ഷേപം ഉന്നയിച്ച അപ്പീൽ നൽകിയത്. രണ്ടാം'അപ്പിൽ പ്രകാരമുള്ള അപ്പീലിന്മേലാണ് തിരൂരങ്ങാടി നഗരസഭാ പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ ഉത്തരവ് കിട്ടി കിട്ടി എഴ് ദിവസത്തെ സമയപരിധിക്കുള്ളിൽ വിവരം വ്യക്തവും കൃത്യവുമായ വിവരങ്ങൾ സൗജന്യമായി നൽകാൻ ഉത്തരവ് നൽകിയിരിക്കുന്നത്.

Follow us on :

More in Related News