Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആര്‍ട്ട് മ്യൂസിയം ഓഫ് ലവ് തിങ്കളാഴ്ച കൊടകരയില്‍ തുറക്കും

14 Jul 2024 23:16 IST

ENLIGHT REPORTER KODAKARA

Share News :


ആര്‍ട്ട് മ്യൂസിയം ഓഫ് ലവ് തിങ്കളാഴ്ച കൊടകരയില്‍ തുറക്കും 


 ആതുരസേവനത്തോടൊപ്പം ഫോട്ടോഗ്രഫി, ശില്‍പ്പ-ചിത്രകലക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച ഡോ.ഉണ്ണികൃഷ്ണന്‍ പുളിക്കലിന്റെ പുതിയ സംരംഭമായ ആര്‍ട്ട് മ്യൂസിയം ഓഫ് ലവ് (സ്‌നേഹ മ്യൂസിയം) കൊടകരയില്‍ തിങ്കളാഴ്ച പൊതുജനങ്ങള്‍ക്കായി തുറക്കും. സ്‌നേഹം എന്ന തീമിനെ അടിസ്ഥാനമാക്കിയുള്ള ലോകത്തിലെ ആദ്യത്തെ കലാമ്യൂസിയമാണ് കൊടകരയില്‍ ദേശീയപാതയോരത്ത് സ്ഥാപിച്ചിട്ടുള്ളത്. 

മനുഷ്യവികാരങ്ങളില്‍ ഏറ്റവും ഉദാത്തമായ സ്‌നേഹത്തിന്റെ കലാത്മകമായ അവതരണത്തിലൂടെ മനുഷ്യര്‍ തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലുമുള്ള സ്‌നേഹബന്ധം കൂടുതല്‍ ആഴത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് മ്യൂസിയം ആരംഭിച്ചിട്ടുള്ളതെന്ന് ഡോ.ഉണ്ണികൃഷ്ണന്‍ പുളിക്കല്‍ പറഞ്ഞുഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പരമ്പരാഗത കലകള്‍ മുതല്‍ വിവിധ ലോകരാജ്യങ്ങളിലെ കലാകാരന്മാര്‍ സ്‌നേഹത്തില്‍ അധിഷ്ഠിതമായി സൃഷ്ടിച്ച 250 ഓളം ചിത്രങ്ങള്‍, ശില്പങ്ങള്‍ ,സാഹിത്യ കൃതികള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയും ലോകസംസ്‌കാരങ്ങളിലെ സ്‌നേഹദൈവങ്ങള്‍, പുരാണങ്ങളിലെ പ്രണയികള്‍ തുടങ്ങിയ പഠനാര്‍ഹമായ പ്രദര്‍ശന വസ്തുക്കളും സമൂഹത്തിലെ എല്ലാവര്‍ക്കും ആസ്വാദ്യമാകുന്ന രീതിയില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പ്രശസ്ത അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍ ഹെര്‍ബര്‍ട്ട് ആഷര്‍മാന്‍, വന്യജീവി ഫോട്ടോഗ്രാഫര്‍ സീമസുരേഷ്, ഡോ.ഉണ്ണികൃഷ്ണന്‍ പുളിക്കല്‍ എന്നിവരുടെ ചിത്രങ്ങളും ഇവിടെയുണ്ട്.  ചൊവ്വ മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം ആറു വരെ പ്രവേശന പാസ് ഉപയോഗിച്ച് പൊതുജനങ്ങള്‍ക്കു മ്യൂസിയം കാണാനാകും. തിങ്കളാഴ്ചകളില്‍  പ്രവേശനം ഉണ്ടാകില്ല. ഫോട്ടോഗ്രാഫറും ചിത്രകാരനും കേന്ദ്ര സാംസ്‌കാരികമന്ത്രാലയത്തിന്റെ സീനിയര്‍ ഫെലോയുമായ ഡോ. ഉണ്ണികൃഷ്ണന്‍ പുളിക്കലാണ് മ്യൂസിയം ക്യൂറേറ്റ് ചെയ്തിരിക്കുന്നത്.


Follow us on :

More in Related News