Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊച്ചിയില്‍ വന്‍ സെക്‌സ് റാക്കറ്റ്; ബംഗ്ലദേശ് യുവതിയെ 20 പേർക്ക് നൽകി

20 Sep 2024 12:50 IST

- Shafeek cn

Share News :

കൊച്ചി: കൊച്ചിയില്‍ വന്‍ സെക്‌സ് റാക്കറ്റ് പിടിയില്‍. പെണ്‍വാണിഭ സംഘത്തെ നിയന്ത്രിച്ചിരുന്ന രണ്ടു വനിതകള്‍ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എളമക്കര കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന സ്ത്രീകൾ ഉൾപ്പെട്ട സംഘത്തെയാണ് പൊലീസ് പിടികൂടിയത്. ബെംഗളൂരുവിൽനിന്ന് കൊച്ചിയിലെത്തിച്ച പെൺകുട്ടിയെ സംഘം ഇരുപതിലേറെ പേർക്ക് എത്തിച്ചുനൽകിയെന്നാണു റിപ്പോർട്ടുകൾ.


അന്തർസംസ്ഥാന ബന്ധങ്ങളുള്ള പെൺവാണിഭ സംഘത്തിലുൾപ്പെട്ട സെറീന എന്ന സ്ത്രീയാണ് പിടിയിലായ ഒരാൾ. ഇവരാണ് പെൺകുട്ടിയെ കൊച്ചിയിൽ എത്തിച്ചത് എന്നാണ് കരുതുന്നത്. ഇവരുടെ സഹായിയായ ശ്യാം എന്നയാളും സെറീനയുടെ കൂട്ടാളിയായ മറ്റൊരു സ്ത്രീയുമാണ് എളമക്കര പൊലീസിന്റെ പിടിയിലായത്.


മാതാപിതാക്കള്‍ നഷ്ടമായ പെണ്‍കുട്ടി 12-ാം വയസ്സിലാണ് ബന്ധുവിനോടൊപ്പം ഇന്ത്യയിലെത്തുന്നത്. പിന്നീട് പെണ്‍കുട്ടി സെക്‌സ് റാക്കറ്റിന്റെ പിടിയിലാകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിനിരയായി. കഴിഞ്ഞയാഴ്ചയാണ് പെണ്‍കുട്ടിയെ ബംഗളൂരുവില്‍ നിന്നും കൊച്ചിയിലെത്തിക്കുന്നത്. വിവിധ സംസ്ഥാനങ്ങളുമായി ബന്ധമുള്ള സെക്‌സ് റാക്കറ്റിന്റെ കണ്ണികളാണ് ഇവരെന്നാണ് പൊലീസിന്റെ നിഗമനം. പെണ്‍കുട്ടിയെ പൊലീസ് സംരക്ഷണത്തിലേക്ക് മാറ്റി.

Follow us on :

More in Related News