Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബാസ്‌ക്കറ്റ്‌ബോൾ കളി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടയിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു.

27 May 2024 20:29 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി:കുറവിലങ്ങാട് നസ്രത്ത്‌ഹിൽ നെടിയാനിയിൽ പരേതരായ എൻ എം ജോർജിന്റെയും അന്നകുട്ടിയുടെയും മകൻ ഡിജേഷ് (49) നിര്യാതനായി. 

സംസ്കാരം നാളെ (2024 മെയ് 28 ചൊവ്വാ) ഉച്ചകഴിഞ്ഞ് 2.00ന് ഭവനത്തിൽ ശുശ്രൂഷകൾക്ക്ശേഷം കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിലെ പുനഃരുത്ഥാനപൂന്തോട്ടത്തിൽ.

ഭാര്യ: ചങ്ങനാശ്ശേരി ചക്കുകുളം കുടുംബാംഗം സോളി.മക്കൾ: അനീസ, ആഗ്നസ്, ആഷ്‌ലിൻ.

ഇന്നലെ വൈകുന്നേരം നസ്രത്ത്‌ഹില്ലിൽ ബാസ്‌ക്കറ്റ്‌ബോൾ കളി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടയിൽ കുഴഞ്ഞുവീണ് പെട്ടെന്ന് മരണം സംഭവിക്കുകയായിരുന്നു.

അടുത്തയാഴ്ച്ച കുറവിലങ്ങാട് പള്ളിയിൽ ട്രസ്റ്റിയായി ചാർജെടുക്കാനിരിക്കുകയായിരുന്നു.

കേരളത്തിന് പുറത്ത് സീറോ മലബാർ സഭയുടെ സിനഡിൻ്റെ അംഗീകാരത്തോടെ മാതൃസഭയുടെ ഔദ്യോഗിക മിഷൻ കേന്ദ്രമായ എസ്എംസിഎ കുവൈറ്റിന്റെ വിശ്വാസ പരിശീലന കേന്ദ്രത്തിന്റെ ഹെഡ് മാസ്‌റ്ററും പാലാ പ്രവാസി അപ്പോസ്തോലറ്റിൻ്റെ കുവൈറ്റ് ഘടകം ആരംഭം മുതൽ അതിൻറെ എല്ലാ പ്രവർത്തനങ്ങൾക്കും താങ്ങായും തണലായിയും വേണ്ട നിർദ്ദേശങ്ങളും നൽകി പി ഡി എം എ കുവൈറ്റിന്റെ വളർച്ചയിൽ ധാരാളം പ്രോത്സാഹനങ്ങൾ നൽകിയ പാലാ രൂപതയുടെ കൂവൈറ്റിലെ അഭിമാനമായിരുന്നു ഡിജേഷ് .



Follow us on :

More in Related News