Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 May 2024 09:48 IST
Share News :
എലിക്കുളം നാട്ടുചന്ത ആറാം വർഷത്തിലേക്ക്
എലിക്കുളം: കർഷകരുടെ കൂട്ടായ്മയിൽ കുരുവിക്കൂട് പ്രവർത്തിക്കുന്ന എലിക്കുളം നാട്ടുചന്ത ആറാം വർഷത്തിലേക്ക്. 2019 മേയിൽ എലിക്കുളം, കുരുവിക്കൂട്, ഉരുളികുന്നം, പാമ്പോലി, ഏഴാംമൈൽ, കാരക്കുളം, മല്ലികശ്ശേരി എന്നിവിടങ്ങളിലെ കർഷകരുടെ കൂട്ടായ്മയിലായിരുന്നു നാട്ടുചന്തയുടെ പിറവി.
ഇടനിലക്കാരില്ലാതെ കർഷകരുടെ ഉൽപന്നങ്ങൾ വിൽക്കാനും വാങ്ങാനും സഹായിക്കുന്ന നാട്ടുചന്ത എല്ലാ വ്യാഴാഴ്ചയുമാണ് പ്രവർത്തിക്കുന്നത്.
നാടൻ പച്ചക്കറികൾ, വാഴക്കുലകൾ, നടീൽ വസ്തുക്കൾ, വീട്ടിൽ വളർത്തുന്ന നാൽക്കാലികൾ, കോഴി, കാട, താറാവ്, ഗിരിരാജൻ കോഴി, മീൻ, മൂല്യവർധിത ഉൽപന്നങ്ങൾ, നെയ്യ്, മുട്ട, തൈര്, നാടൻ കറിക്കൂട്ടുകൾ, കാപ്പുകയം പാടശേഖരത്തിലെ എലിക്കുളം റൈസ് എന്ന കുത്തരി തുടങ്ങി വിവിധ ഉൽപന്നങ്ങളുടെ വിപണിയാണിപ്പോൾ നാട്ടുചന്ത. എലിക്കുളം പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ സഹകരണത്തോടെ തളിർ പച്ചക്കറി ഉത്പാദക സംഘമാണ് നാട്ടുചന്തയുടെ നടത്തിപ്പ്. പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട്, രക്ഷാധികാരി സെബാസ്റ്റ്യൻ വെച്ചൂർ, രാജു അമ്പലത്തറ, വിൽസൺ പാമ്പൂരി, ഔസേപ്പച്ചൻ ഞാറക്കൽ, മോഹനകുമാർ കുന്നപ്പള്ളി കരോട്ട് തുടങ്ങിയവരാണ് നേതൃത്വം.
അടുത്തിടെ അന്തരിച്ച സജീവപ്രവർത്തകരായിരുന്ന ചന്ദ്രശേഖരൻ നായർ കണ്ണമുണ്ടയിലിനോടും സോണി ഗണപതി പ്ലാക്കലിനോടുമുള്ള ആദരസൂചകമായി വാർഷികാഘോഷങ്ങൾ ഒഴിവാക്കിയാണ് നാട്ടുചന്തയുടെ പ്രവർത്തനം.
Follow us on :
More in Related News
Please select your location.