Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പനങ്ങാട് പഞ്ചായത്തിൽ വൻ അഗ്നിബാധ

15 Apr 2024 23:43 IST

Preyesh kumar

Share News :

ബാലുശ്ശേരി : മങ്കയത്തിനു സമീപം പനങ്ങാട് പഞ്ചായത്തിലെ ആറാം വാർഡിൽ 10 ഏക്കറോളം വരുന്ന മലയിൽ വൻ തീപ്പിടുത്തം. ഭാസ്കരൻ

എരമ്പറ്റ എന്ന ആളുടെ വീടിന് സമീപത്തായുള്ള ഏകദേശം 10 ഏക്കറോളം വരുന്ന മലയാണ് കത്തി നശിച്ചത്.ജമാൽ പൂനൂർ നാസർ എന്നീ വ്യക്തികളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം. വലിയ മരങ്ങളും അടിക്കാടുകളും കൃഷിസ്ഥലവും ഉൾപ്പെടുന്ന പ്രദേശമാണിത്.ഈ സ്ഥലത്തും ഇതിന്റെ സമീപപ്രദേശങ്ങളിലും തീപിടുത്തം ഉണ്ടാവുന്നത് പതിവ് സംഭവമായിരിക്കുകയാണ്.


സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ ബൈജുവിന്റെ നേതൃത്വത്തിൽ പേരാമ്പ്ര നിലയത്തിൽ നിന്നും വന്ന അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് തീ നിയന്ത്രണ

വിധേയമാക്കിയത്.ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ എൻ. എം. ലതീഷ്,കെ. പി .വിപിൻ, എം.കെ.ജിഷാദ്, പി. വി. മനോജ്, പി .സി .അനീഷ് കുമാർ സി.ഡി വളണ്ടിയർ മുഹമ്മദ് അൻസാരി

എന്നിവരും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി . വേനൽ കനത്തതോടെ മലകൾക്കും വനങ്ങൾക്കും അടിക്കാടുകൾക്കും ഉൾപ്പെടെ തീ പിടിക്കുന്ന നിരവധി സംഭവങ്ങളാണ് ദിവസേന ഉണ്ടാവുന്നത്. പുല്ലുകളും അടിക്കാടുകളു ഉണങ്ങി തീ പിടിക്കാൻ സാധ്യതയുള്ള പ്രദേശങ്ങൾ ഫയർ ബ്രേക്കുകൾ ഉണ്ടാക്കി തീ പടരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കണമെന്ന് അഗ്നിരക്ഷാ സേനാധികൃതർ പറഞ്ഞു.

Follow us on :

Tags:

More in Related News