Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Dec 2024 20:21 IST
Share News :
വൈക്കം: വെച്ചൂർ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേതൃത്വം നൽകിയ സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർത്ഥികൾക്ക് ഉജ്വല വിജയം. ആകെ പോൾ ചെയ്ത വോട്ടിന്റെ ബഹുഭൂരിഭാഗവും നേടിയാണ് സഹകരണ സംരക്ഷണ മുന്നണിയുടെ 13 സ്ഥാനാർത്ഥികളും വിജയിച്ചത്.
വി. കാർത്തികേയൻ, ഇ. എൻ ദാസപ്പൻ, എം. എ പുഷ്പ രാജൻ, യു. മോഹനൻ, എം. പി മോഹൻദാസ്, കെ. ലാലസ് ,ഒ. എ വർഗ്ഗീസ്, പി. യു ദീപ മോൾ, സുനിത അനിൽകുമാർ, വി. കെ കുമാരൻ, ശരത്ത്, പി. ടി പ്രിയങ്ക, ഒ. ബഷീർ
എന്നിവരാണ് വിജയിച്ചത്. ഫലപ്രഖ്യാപനത്തിന് ശേഷം പ്രവർത്തകരുടെ നേതൃത്വത്തിൽ ഇടയാഴത്ത് ആഹ്ലാദപ്രകടനവും അനുമോദന യോഗവും സംഘടിപ്പിച്ചു. അനുമോദന യോഗം സിപിഎം വൈക്കം ഏരിയ സെക്രട്ടറി പി. ശശിധരൻ ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് നേതാക്കളായ കെ. കെ ഗണേശൻ , പി. ഹരിദാസ്, ഇ. എൻ ദാസപ്പൻ, എൻ. സുരേഷ് കുമാർ, കെ. എസ് ഷിബു, കെ. എം വിനോഭായ്, പുഷ്ക്കരൻ, വക്കച്ചൻ മണ്ണത്താലി തുടങ്ങിയവർ പ്രസംഗിച്ചു.
.
Follow us on :
Tags:
More in Related News
Please select your location.