Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റേഷന്‍ കടകള്‍ക്ക് മുന്‍പില്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി

28 Jan 2025 21:38 IST

ജേർണലിസ്റ്റ്

Share News :



തൊടുപുഴ: കേരളത്തിലെ 14237 റേഷന്‍ കടകള്‍ക്ക് മുന്നില്‍ ഭക്ഷ്യവസ്തുക്കള്‍ക്കായി നിരന്തരം ബന്ധപ്പെടുന്ന പാവപ്പെട്ടവരുടെ അന്നം മുട്ടിക്കുന്ന സര്‍ക്കാര്‍ സമീപനം തിരുത്തണമെന്നും വിതരണം സാധാരണ നിലയില്‍ ആക്കണമെന്നും ഇടുക്കി ഡി.സി.സി ആവശ്യപ്പെട്ടു. കെ.പി.സി.സി ആഹ്വാനം ചെയ്ത റേഷന്‍ കട സമരത്തിന്റെ ജില്ലാ തല ഉദ്ഘാടനം തൊടുപുഴയില്‍ നടന്നു. കാരിക്കോട് റേഷന്‍ കടയ്ക്ക് മുന്‍പില്‍ നടന്ന സമരം മണ്ഡലം പ്രസിഡന്റ് എം.എച്ച് സജീവ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ്് ഷിബിലി സാഹിബ് ഉദ്ഘാടനം ചെയ്തു.ടി.ജെ. പീറ്റര്‍, ചാര്‍ളി ആന്റണി, വി.ഇ. താജുദീന്‍, ടോമി പാലക്കല്‍, എം.കെ ഷാ ഹുല്‍ ഹമീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജോര്‍ജ് ജോണ്‍, ജോര്‍ജ് താന്നിക്കല്‍, നിസാ സക്കീര്‍, കെ.എം ഷാജഹാന്‍, ഒ.കെ അഷറഫ്, എസ്. ഷാജഹാന്‍, കെ.എച്ച്. നൗഷാദ്, ഒ.കെ സുലൈമാന്‍, നാസര്‍ പാലമൂട്, നിസാര്‍ വി.എ, ഇ.എസ് സലീം, എന്‍്.ഐ സലീം, അനസ് ഇബ്രാഹിം, കെ.എസ് അബ്ദുള്‍ അസീസ്, ഐവാന്‍ സെബാസ്റ്റിന്‍, ലെജി താന്നിക്കല്‍, ശശി ഈന്തുങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി

Follow us on :

More in Related News