Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Nov 2024 20:29 IST
Share News :
ദിശ ഹയർ സ്റ്റഡീസ് എക്സ്പോ; പോസ്റ്റർ പ്രകാശനം ചെയ്തു
പറവൂർ: ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിയർ സെക്കൻ്ററി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ദിശ ഹയർ സ്റ്റഡീസ് എക്സ്പോയുടെ പോസ്റ്റർ പ്രകാശനം ചെയ്തു നടന്നു.
നവംബർ 29,30 തീയതികളിൽ പറവൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലാണ് എക്സ്പോ നടക്കുന്നത്. നൂതന കോഴ്സുകൾ, ഉപരിപഠന സാധ്യതകൾ, കരിയർ സ്റ്റാളുകൾ, കരിയർ സെമിനാറുകൾ, കെ. ഡാറ്റ് അഭിരുചി പരീക്ഷ, വിദ്യാർത്ഥികളുടെ ഗവേഷണ പേപ്പർ അവതരണം തുടങ്ങിയവ എക്സ്പോയിലുണ്ടാകും. എക്സ്പോയുടെ പോസ്റ്റർ പ്രകാശനം പറവൂർ മുനിസിപ്പൽ വൈസ് ചെയർമാൻ എം ജെ രാജു പറവൂർ എംപ്ലോയ്മെൻറ്റ് എക്സേഞ്ച് ഓഫീസർ സി.സി മനോജിന് നൽകി നിർവ്വഹിച്ചു. പ്രിൻസിപ്പാൾ വീണ എസ് വി, ഹെഡ്മിസ്ട്രസ് സീന
വാർഡ് കൗൺസിലർ ഇ.ജി. ശശി, പിടിഎ വൈസ് പ്രസിഡൻ്റ് അനിൽകുമാർ
കരിയർ ഗൈഡൻസ് ആൻ്റ് കൗൺസിലിംങ് ഹയർ സെക്കൻ്ററി വിഭാഗം ജില്ലാ ജോയിൻ്റ്റ് കോർഡിനേറ്റർ പ്രമോദ് മാല്യങ്കര, ചാന്ദിനി എ.എൽ, സുമ കെ എസ് എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.