Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗൃഹാതുരത്വത്തിൻ്റെ ഓർമ്മകളെ അവിസ്മരണീയമാക്കി.കുറ്റ്യാടി ഇസ്ലാമിയ കോളേജ് സമ്പൂർണ്ണ പൂർവ്വ വിദ്യാർത്ഥി സമ്മേളനം.

11 May 2024 21:01 IST

UNNICHEKKU .M

Share News :



കോഴിക്കോട് കുറ്റ്യാടി: ഉത്തര മലബാറിലെ ആദ്യകാല ഇസ് ലാമിക കലാലയങ്ങളിൽ ഒന്നായ കുറ്റ്യാടി ഇസ്ലാമിയാ കോളേജിൻ്റെയും അനുബന്ധ സ്ഥാപനങ്ങളിലെയും സമ്പൂർണ്ണ പൂർവ്വ വിദ്യാർത്ഥി സമ്മേളനം ഗൃഹാതുരത്വത്തിൻ്റെ ഒത്തിരി ഓർമ്മകളാൽ അവിസ്മരണിയമായി. കുല്ലിയതുൽ ഖുർആൻ, ഇബ്നു ഖൽദൂൻ ഇൻസ്റ്റിറ്റ്യൂട്ട്, വനിത കോളേജ്, ബോർഡിംഗ് മദ്റസ എന്നിവയുടെയും സമ്പൂർണ്ണ പൂർവ വിദ്യാർത്ഥി സമ്മേളനമായ "തലമുറകളുടെ സംഗമം" അക്ഷരാർത്ഥത്തിൽ കലാലയ വേദിയെ ധന്യമാക്കി. .  കോഴിക്കോട് കുറ്റ്യാടി കുല്ലിയതുൽ ഖുർആൻ ക്യാമ്പസിൽ ജമാഅത്തെ ഇസ് ലാമി കേരള അസിറ്റൻറ്.അമീർ എം.കെ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ദീനി വിദ്യാഭ്യാസ മേഖലയിൽ വളരെ വലിയ മാറ്റങ്ങളാണ് സുഷിച്ചെതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം ദീനി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംഗമങ്ങൾക്ക് ആവേശവും, ഉർജ്ജവും നൽകി ശക്തിപ്പെടുത്തി മുന്നോട്ട് പോകൽ കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു. അൽ ജാമിഅ ശാന്തപുരം ഇസ്ലാമിക സർവകലാശാല റെക്ടർ ഡോ.അബ്ദുസലാം വാണിയമ്പലം മുഖ്യ പ്രഭാഷണം നടത്തി. ട്രസ്റ്റ് ചെയർമാൻ ടി.മുഹമ്മദ് വേളം അധ്യക്ഷത വഹിച്ചു. പ്രശസ്ത ഗായകൻ നവാസ് പാലേരി 'പാട്ടും പറച്ചിലും' പരിപാടി അരങ്ങേറി .



ഉദ്ഘാടന സമ്മേളനം, ബാച്ചുകളുടെ സംഗമം, ഓപ്പൺ ഫോറം, അലുംനി ഭാരവാഹി തെരഞ്ഞെടുപ്പ്, കലാപരിപാടികൾ തുടങ്ങിയ വിവിധ സെഷനുകളിൽ നടന്നു. റസാഖ് പാലേരി, കെ.എൻ സുലൈഖ, വി.പി ബഷീർ, യു.പി സിദ്ദീഖ്, ഫൈസൽ പൈങ്ങോട്ടായി, വി.പി അബ്ദുൽ ബാരി, എ.കെ അബ്ദുൽ മജീദ്, കെ.ഖാസിം, ഇ.ജെ നിയാസ്, വി.പി അഹമ്മദ് മൗലവി, എടച്ചേരി കുഞ്ഞബ്ദുല്ല മൗലവി, പ്രൊഫ.കെ.പി കമാലുദ്ദീൻ, ഖാലിദ് മൂസ നദ് വി, ഹബീബ് മസ്ഊദ് , സുൽത്താൻ എൻ എന്നിവർ പങ്കെടുത്തു. സമ്മേളന പ്രതിനിധികളായി ആയിരത്തിലധികം പൂർവ വിദ്യാർത്ഥികൾ പങ്കെടുത്തു. മുൻ പ്രിൻസിപ്പൽമാർ, പൂർവ അധ്യാപകർ, വിവിധ കാലങ്ങളിൽ സേവനമനുഷ്ടിച്ച ജീവനക്കാർ എന്നിവരും സംഗമത്തിൽ പങ്കെടുത്തു. . 


സ്വാഗത സംഘം ചെയർമാൻ എ.കെ അബ്ദുനാസർ സ്വാഗതവും വി.പി ബഷീർ സമാപന പ്രഭാഷണവും നടത്തി. ജനറൽ കൺവീനർ നിഷാദ് വി.എം നന്ദി പറഞ്ഞു. മുഹമ്മദലി ഖിറാഅത്ത് നടത്തി.വി.പി.ബഷീർ സമാപന പ്രഭാഷണം നടത്തി. ഫസ്നയും സംഘവും സ്വാഗതഗാനo റംഷിദ നൗഫൽ ഫലസ്തീൻ ഐക്യദാർഢ്യ കവിത , വിദ്യാർത്ഥികളുടെ വട്ടപ്പാട്ട്, കോൽക്കളി തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.

Follow us on :

More in Related News