Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടയാർ കിഴക്കേക്കര എസ് എൻ ഡി പി ശാഖയിലെ കുടംബ യൂണിറ്റിൻ്റെ വാർഷികവും കുടുംബ സംഗമവും നടത്തി.

08 Dec 2024 16:16 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: എസ് എൻ ഡി പി യോഗം 133-ാം നമ്പർ വടയാർ കിഴക്കേക്കര ശാഖയിലെ ചെമ്പഴന്തികുടംബ യൂണിറ്റിൻ്റെ 17-ാമത് വാർഷികവും കുടുംബ സംഗമവും നടത്തി.ശാഖാ ഹാളിൽ നടന്ന കുടുംബ സംഗമം തലയോലപ്പറമ്പ് യൂണിയൻ പ്രസിഡൻ്റ് ഇ.ഡി പ്രകാശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡൻ്റ് എം.എസ് സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു.കോട്ടയം ഗുരു നാരായണ സേവാ നികേതനിലെ ആശാ പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി.യൂണിയൻ കമ്മറ്റി അംഗം കെ.ആർ ചക്രപാണി, ശാഖാ സെക്രട്ടറി എൻ.ആർ മനോജ്, വൈസ് പ്രസിഡൻ്റ് അഡ്വ.കെ.ആർ പ്രവീൺ, ഗ്രാമ പഞ്ചായത്ത് അംഗം കെ.ആശിഷ്, ശാഖാ കമ്മറ്റി അംഗങ്ങളായ ബിന്ദു മധു, മധുസൂദനൻ കളക്കണ്ടത്തിൽ, ദീപാ ഷാജി, ഷീബാ അജയൻ, രമണി മണലേപ്പറമ്പ്, കുടുംബ യൂണിറ്റ് ചെയർപേഴ്സൺ ഷൈലജ രാജൻ, കൺവീനർ റ്റി.ജി ഉഷ തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് പ്രസാദം ഊട്ട്, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ നടന്നു.




Follow us on :

More in Related News