Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട് യുവാവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്

05 Nov 2024 08:19 IST

Shafeek cn

Share News :

കല്‍പ്പറ്റ: വയനാട് പുഴയില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. വയനാട് എസ്.പിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. വയനാട് പനമരത്തെ ആദിവാസി യുവാവ് രതിനാണ് ആത്മഹത്യ ചെയ്തത്. പൊലീസ് കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ചായിരുന്നു രതിന്‍ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പൊലീസിനെതിരായ ആരോപണങ്ങളും അന്വേഷിക്കും. ഇതിന്റെ ഭാഗമായി വകുപ്പ് തല പ്രാഥമിക അന്വേണം ആരംഭിച്ചു. പൊതുസ്ഥലത്തുവെച്ച് രതിന്‍ പ്രശ്നമുണ്ടാക്കിയെന്ന് ആരോപിച്ച് കമ്പളക്കാട് പൊലീസ് രതിനെതിരെ എടുത്ത കേസായിരിക്കും ക്രൈംബ്രാഞ്ച് അന്വേഷിക്കുക. പോക്സോ കേസില്‍ പെടുത്തുമെന്ന് കമ്പളക്കാട് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കല്‍പ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും വകുപ്പ് തല അന്വേഷണം നടക്കുക. സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേണം നടത്തിയതിന് പിന്നാലെയാണ് നടപടി. 


ബന്ധുക്കളുടെ പരാതി മാധ്യമങ്ങിലൂടെ അടക്കം ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ സ്വമേധയാണ് അന്വേണമെന്ന് എസ്.പി അറിയിച്ചു. സംഭവത്തിന് പിന്നാലെ കമ്പളക്കാട് പൊലീസിനെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. പോക്സോ കേസില്‍ ഉള്‍പ്പെടുത്തുമെന്ന ഭീഷണിയിലാണ് രതിന്‍ ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബത്തിന്റെ ആരോപണം. അതേസമയം പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിന് മാത്രമാണ് രതിനെതിരെ കേസെടുത്തതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. അതേസമയം രതിന് ഒരുപെണ്‍കുട്ടിയുമായ ബന്ധമുണ്ടായിരുന്നുവെന്നും ആ കുട്ടിയുടെ വീട്ടുകാരുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നുവന്നും അതിന്റെ പേരില്‍ ഭീഷണി നേരിട്ടിരുന്നുവെന്നും രതിന്റെ ബന്ധു റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചിരുന്നു. 


രതിനുമായുള്ള പ്രശ്‌നം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസിനെ അറിയിച്ചിരുന്നുവെന്നും വിഷയത്തില്‍ പൊലീസ് ഇടപെടുകയും രതിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. രതിനെതിരെ കമ്പളക്കാട് പൊലീസ് കേസെടുത്തിരുന്നുവെന്നും ബന്ധു പറഞ്ഞിരുന്നു. രതിന്റെ മരണത്തില്‍ കൃത്യമായ അന്വേഷണം വേണം, എന്തിന് ആത്മഹത്യ ചെയ്തു എന്നതില്‍ വ്യക്തത വരണമെന്നും ബന്ധു ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം രതിന്റെ മാതാപിതാക്കളെ കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ സന്ദര്‍ശിച്ചിരുന്നു. പോക്സോ കേസില്‍പെടുത്തിയെന്ന് ആരോപിച്ച് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത ശേഷമാണ് രതിന്‍ ആത്മഹത്യ ചെയ്തത്.


(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)


Follow us on :

More in Related News