Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Apr 2024 13:00 IST
Share News :
മലപ്പുറം : റംസാൻ 27-ാം രാവായ ശനിയാഴ്ച മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാർഥനാ സമ്മേളനത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികള്‍ക്ക് തുടക്കംകുറിച്ച് സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാർ പതാക ഉയർത്തി. മഅദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷതവഹിച്ചു.
സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാനസെക്രട്ടറി പി.എം മുസ്തഫ കോഡൂർ, എസ്.വൈ.എസ്. ജില്ലാ സെക്രട്ടറിമാരായ ദുല്‍ഫുഖാർ അലി സഖാഫി, പി.പി. മുജീബ്റഹ്മാൻ, അബ്ദുസമദ് ഹാജി മൈലപ്പുറം, മൂസ ഫൈസി ആമപ്പൊയില്‍, അബൂബക്കർ സഖാഫി കുട്ടശ്ശേരി, സുലൈമാൻ ഫൈസി കിഴിശ്ശേരി, അബൂബക്കർ അഹ്സനി പറപ്പൂർ തുടങ്ങിയവർ പ്രസംഗിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നുമുതല്‍ ചരിത്രപഠനം സെഷൻ നടക്കും. ചരിത്രകാരൻ സുലൈമാൻ ഫൈസി കിഴിശ്ശേരി നേതൃത്വംനല്‍കും. വൈകീട്ട് നാലിനു സകാത്ത് പഠനസംഗമം നടക്കും.
സമസ്ത ജില്ലാസെക്രട്ടറി പി. ഇബ്റാഹിം ബാഖവി ക്ലാസെടുക്കും.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30-ന് സ്വലാത്ത് നഗർ മഹല്ല് ഖാസിയായിരുന്ന സി.കെ. മുഹമ്മദ് ബാഖവി അനുസ്മരണസംഗമം നടക്കും. വൈകുന്നേരം നാലിനു ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിച്ചേരുന്ന വിഭവ സമാഹരണ യാത്രയ്ക്ക് സ്വീകരണം നല്‍കും.
വെള്ളിയാഴ്ച വൈകുന്നേരം നാലിനു പ്രാർഥനാസമ്മേളനത്തിന്റെ ഭാഗമായുള്ള 24 മണിക്കൂർ ഇഅതികാഫ് ജല്‍സ സമസ്തസെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിർ മുസ്ലിയാർ ഉദ്ഘാടനംചെയ്യും. പ്രാർഥനാ സമ്മേളന ദിനമായ ശനിയാഴ്ച രാവിലെ മുതല്‍ വിവിധ ആത്മീയ വൈജ്ഞാനിക ചടങ്ങുകള്‍ നടക്കും. ഉച്ചക്ക് ഒന്നിന് അസ്മാഉല്‍ ബദ് രിയ്യീൻ, മൂന്നിനു അസ്മാഉല്‍ ഹുസ്നാ മജ്ലിസ്, അഞ്ചിനു വിർദുല്ലത്വീഫ് എന്നിവ നടക്കും. ശേഷം ഒരുലക്ഷം പേർ പങ്കെടുക്കുന്ന ഗ്രാന്റ് ഇഫ്ത്താർ സംഗമം നടക്കും.
പള്ളിയിലും ഗ്രൗണ്ടുകളിലുമായി അവ്വാബീൻ, തറാവീഹ്, വിത്വ്റ് നിസ്കാരങ്ങള്‍ ഉണ്ടാകും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം നിർവഹിക്കും. മഅദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സന്ദേശപ്രഭാഷണം നടത്തും.
Follow us on :
Tags:
More in Related News
Please select your location.