Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jun 2024 13:09 IST
Share News :
നെടുവ സാമൂഹികരോഗ്യ കേന്ദ്രത്തിന്റെയും എം കെ എച്ച് ആശുപത്രിയുടെയും സംയുക്തഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.
സാമൂഹികരാഗ്യകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ എം കെ എച്ച് സ്കൂൾ ഓഫ് നഴ്സിംഗ് കോർഡിനേറ്റർ അബൂബക്കർ സ്വാഗതം ആശംസിച്ചു. സീനിയർ നഴ്സിംഗ് ഓഫീസർ ബോബി.എൻ ബി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെൽത്ത് സൂപ്പർവൈസർ ഷാഹുൽ ഹമീദ്. എം ഉദ്ഘാടനം നിർവഹിച്ചു.
തുടർന്ന് എം കെ എച്ച് സ്കൂൾ ഓഫ് നഴ്സിങ്ങിലെ വിദ്യാർത്ഥിനികൾ ബോധവൽക്കരണ ക്ലാസുകൾ സ്കിറ്റുകൾ എന്നിവ അവതരിപ്പിച്ചു. പി എച്ച് എൻ ജയന്തി. ഇ, ജെ എച്ച് ഐ സ്മിത പി, ജെ പി എച്ച് എൻ ജയന്തി സി ബി എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.