Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബൗദ്ധിക ഭിന്നശേഷിക്കാർക്ക് ഹെൽത്ത് കാർഡ് വിതരണം ചെയ്തു

16 May 2024 10:22 IST

Koya kunnamangalam

Share News :

കുന്ദമംഗലം :ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരുടെ രക്ഷിതാക്കളുടെ സംഘടനയായ കോഴിക്കോട് ജില്ലാ പരിവാറും കോഴിക്കോട് മലാപ്പറമ്പ് ഇഖ്റ ഇൻ്റർനാഷണൽ ആശുപ്രത്രിയുമായി ചേർന്ന് നടപ്പിലാക്കുന്ന 25 % മുതൽ 50% വരെ ചികിത്സ ഇളവ് ലഭിക്കുന്ന പദ്ധതിയായ ഹെൽത്ത് കാർഡ് വിതരണം കുന്ദമംഗലം സാംസ്കാരിക നിലയത്തിൽ ചേർന്ന ചടങ്ങിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. അനിൽകുമാർ ഉൽഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ പരിവാർ ജോയൻ്റ് സെക്രട്ടറി . കെ. കൃഷ്ണൻ അദ്ധ്യക്ഷനായി. ഹെൽത്ത്‌ കാർഡ് പദ്ധതിയെപ്പറ്റി കോഴിക്കോട് ജില്ലാ പരിവാർ സെക്രട്ടറി . കെ. പി അനിരുദ്ധൻ വിശദീകരിച്ചു. പരിവാർ കുന്ദമംഗലം സെക്രട്ടറി. സുധീഷ് കുമാർ സ്വാഗതവും കുരുവട്ടൂർ പരിവാർ സെക്രട്ടറപ്രദീപ്കുമാർ നന്ദിയും രേഖപ്പെടുത്തി. കുന്ദമംഗലം ചാത്തമംഗലം കുരുവട്ടൂർ പഞ്ചായത്തുകളിലെ ബൗദ്ധിക ഭിന്നശേഷിക്കാരായ 100 ഓളം പേർക്ക് ഹെൽത്ത് കാർഡ് വിതരണം ചെയ്തു

Follow us on :

More in Related News