Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്‌നേഹ മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌നേഹ ലേഖനമല്‍സരം

23 Sep 2024 09:30 IST

ENLIGHT REPORTER KODAKARA

Share News :

സ്‌നേഹ മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌നേഹ ലേഖനമല്‍സരം


കൊടകര: കൊടകരയില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹമ്യൂസിയത്തിന്‍രെ ആഭിമുഖ്യത്തില്‍ കത്തെഴുത്ത് കലയെ പുനരുജ്ജീവിപ്പിക്കാനും സ്‌നഹം തുറന്നു പ്രകടിപ്പിക്കാനുള്ള കഴിവിനെ പ്രോല്‍സാഹിപ്പിക്കാനും ലക്ഷ്യമിട്ട് സ്‌നേഹലേഖന മല്‍സരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്‌നേഹപ്രകടനം ചാറ്റിങിലും ഫോണ്‍വിളിയിലും മാത്രമായി ഒതുങ്ങുന്ന കാലത്ത് മനസിലെ ഇഷ്ടങ്ങള്‍ സ്വന്തം ഭാഷയില്‍ സ്വന്തം കൈപ്പടയില്‍ ഹൃദയത്തില്‍ തൊട്ട് എഴുതി അറിയിക്കാനാവുന്ന കത്തെഴുത്ത് കലയെ വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സ്‌നേഹലേഖന മല്‍സരം. പ്രണയികളോടൊ കുടുംബാംഗങ്ങളോടെ ഉള്ള സ്‌നേഹം എ ഫോര്‍ ഷീറ്റിന്റെ ഒരു വശത്തു മാത്രമായോ ഇന്‍ലാന്റ് ലെറ്റര്‍ കാര്‍ഡിലോ മലയാളത്തില്‍ സ്വന്തം കൈപ്പടയില്‍ പേനകൊണ്ടെഴുതിയാണ് അയക്കേണ്ടത്. ജീവിച്ചിരിക്കുന്നതോ മരിച്ചുപോയതോ ആയ യഥാര്‍ഥ വ്യക്തിയെ അഭിസംബോധന ചെയ്താണ് എഴുതേണ്ടത്. ദേശീയ തപാല്‍ദിനമായ ഒക്ടോബര്‍ പത്തിനകം സ്‌നേഹ മ്യൂസിയം ,കൊടകര, തൃശൂര്‍ 680684 എന്ന വിലാസത്തില്‍ അയക്കണം. തെരഞ്ഞടുക്കുന്ന ഏറ്റവു നല്ല കത്തുകള്‍ ഒക്ടോബര്‍ 20 മുതല്‍ ഒരു മാസക്കാലം സ്‌നേഹമ്യൂസിയത്തില്‍ നടക്കുന്ന ലവ്‌ലെറ്റര്‍ എക്‌സിബിഷനിലേക്ക് തെരഞ്ഞെടുക്കുകയും മ്യൂസിയത്തിലെ സ്ഥിരം ശേഖരത്തില്‍ സൂക്ഷിക്കുകയും ചെയ്യും. മികച്ച കത്തുകള്‍ എഴുതിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും സമ്മാനിക്കും. വാര്‍ത്തസമ്മേളനത്തില്‍ മ്യൂസിയം ക്യുറേറ്റര്‍ ഡോ.ഉണ്ണികൃഷ്ണന്‍ പുളിക്കല്‍, ഓഫിസ് മാനേജര്‍ സില്‍ജ അരുണ്‍,പബ്ലിസിറ്റി മാനേജര്‍ എം.എല്‍. സ്മിഷ എന്നിവര്‍ പങ്കെടുത്തു.

Follow us on :

More in Related News