Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നീരൊഴുക്ക് മണ്ണിട്ട് നികത്തിയതായി പരാതി.

22 Oct 2024 19:00 IST

Basheer Puthukkudi

Share News :

കുന്ദമംഗലം : നീരൊഴുക്ക് മണ്ണിട്ട് നികത്തിയതായി പരാതി. കുന്ദമംഗലം സിന്ധു തിയേറ്ററിന് പിൻവശത്താണ് സംഭവം. കാലങ്ങളായി മുക്കം റോഡിലെ കുന്നുകളിൽ നിന്നും മറ്റും വരുന്ന മഴ വെള്ളവും നീരൊഴുക്കും പൂളക്കാംപൊയിൽ റോഡിലൂടെ വന്ന് വയനാട് റോഡിലെ ഓവ് ചാലിലേക്ക് പോവുന്ന വഴിയിലാണ് കല്ലും മണ്ണും ഇട്ട് നികത്തിയതായി പ്രദേശവാസികളുടെ പരാതി. സിന്ധു തിയേറ്ററിന്റെ പുറകിലുള്ള വില്ലകളടക്കം നിരവധി വീടുകളിലേക്ക് പോവുന്ന റോഡിൽ വെള്ളക്കെട്ട് ഉണ്ടാവുകയും സർക്കാർ ജീവനക്കാരും വിദ്യാർഥികളുമടക്കം മഴ പെയ്താൽ കാൽനടയായോ വാഹനത്തിലോ പോകാൻ കഴിയാത്ത അവസ്ഥയിലാണ്. വെള്ളം ഒഴുകി പോകുന്ന ഇടവഴിയാണ് റോഡിന്റെ വടക്ക് ഭാഗത്തുള്ള സ്ഥലമുടമ മണ്ണിട്ട് നികത്തിയത്. യാത്ര തടസ്സപ്പെടുത്തുന്ന രീതിയിൽ ഇയാൾ ഇടവഴി നികത്തിയതിനെതിരെ പ്രദേശവാസികളും സ്ഥലത്തെ റെസിഡൻസ് അസോസിയേഷനും പരാതി നൽകിയത്. കുന്ദമംഗലം പൊലീസ് സ്റ്റേഷൻ, പി.ടി.എ. റഹീം എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ, സ്ഥിരം സമിതി ചെയർമാൻ ചന്ദ്രൻ തിരുവലത്ത്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫിസർ എന്നിവിടങ്ങളിലാണ് പരാതി നൽകിയത്.

Follow us on :

More in Related News