Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയത്തെ ആകാശപ്പാതയുടെ അസ്ഥികൂടത്തിലേക്ക്‌ സിപിഎം ജനകീയ മാർച്ച്‌ നടത്തി

07 Jul 2024 00:09 IST

CN Remya

Share News :

കോട്ടയം: കോട്ടയം നഗരത്തിന്‌ സുരക്ഷാഭീഷണി ഉയർത്തിനിൽക്കുന്ന ആകാശപ്പാതയുടെ അസ്ഥികൂടത്തിലേക്ക്‌ സിപിഎം ജനകീയ മാർച്ച്‌ നടത്തി. ഉരുക്ക് റൗണ്ടുകൾ മൂലമുള്ള ഭീഷണിക്ക്‌ ശാശ്വത പരിഹാരം കാണുക എന്ന ആവശ്യം ഉയർത്തിയാണ് മാർച്ച് സംഘടിപ്പിച്ചത്. 

നഗരം ചുറ്റി നടത്തിയ മാർച്ച്‌ തിരുനക്കര ബസ്‌ സ്‌റ്റാൻഡ് മൈതാനത്ത്‌ സമാപിച്ചു. തുർന്ന്‌ ചേർന്ന യോഗം സിപഎം ജില്ലാ സെക്രട്ടറി എ വി റസൽ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ കമ്മറ്റിയംഗം എം കെ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗം അഡ്വ. കെ അനിൽകുമാർ, ഏരിയ സെക്രട്ടറി ബി ശശികുമാർ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി ബിന്ദു, ജില്ലാ കമ്മറ്റിയംഗങ്ങളായ സി എൻ സത്യനേശൻ, കെ ആർ അജയ്‌, നഗരസഭാ പ്രതിപക്ഷ നേതാവ്‌ അഡ്വ. ഷീജ അനിൽ, പി ജെ വർഗീസ്‌ എന്നിവർ സംസാരിച്ചു. ജനകീയ മാർച്ചിൽ നൂറുകണക്കിന്‌ ബഹുജനങ്ങൾ അണിനിരന്നു.

പതിനഞ്ച്‌ ചോദ്യങ്ങളുയർത്തിയാണ്‌ സിപിഐ എം നേതൃത്വത്തിൽ ജനകീയ മാർച്ച്‌ നടത്തിയത്‌. സ്ഥലം ഏറ്റെടുക്കാതെ നിർമാണോദ്‌ഘാടനം നടത്തി ജനങ്ങളെ കബളിപ്പിച്ചതെന്തിന്‌, ഒരു തൂണ്‌ ശാസ്‌ത്രിറോഡിൽ ഗതാഗത തടസ്സം ഉണ്ടാക്കുന്നില്ലേ, തൂണ്‌ ഏച്ചുകെട്ടേണ്ടിവന്നത്‌ നിർമാണവൈകല്യമല്ലേ, അഴിമതി തെളിഞ്ഞ വിജിലൻസ്‌ കേസിൽ എംഎൽഎയും പ്രതിയാകേണ്ടതല്ലേ, രണ്ട്‌ ലിഫ്‌റ്റ്‌ മതിയെന്ന്‌ ഇപ്പോൾ പറയുന്ന എംഎൽഎ പിഡബ്ല്യുഡി ചീഫ്‌ എൻജിനിയറുടെ റിപ്പോർട്ടിൽ ആറ്‌ ലിഫ്‌റ്റുകൾ വേണമെന്ന്‌ രേഖപ്പെടുത്തിയത്‌ എന്തിന്‌ മറച്ചുവച്ചു, ആരുടെ സ്ഥലത്താണ്‌ ലിഫ്‌റ്റ്‌ സ്ഥാപിക്കുന്നത്‌ തുടങ്ങിയ ചോദ്യങ്ങളാണ്‌ സിപിഎം ഉയർത്തിയിട്ടുള്ളത്‌. ആകാശപ്പാതയിലെ അശാസ്‌ത്രീയതയും അനാസ്ഥയും സംബന്ധിച്ച്‌ സിപിഎം ഉയർത്തിയ ചോദ്യങ്ങൾക്ക്‌ മറുപടി തരാനും എംഎൽഎ തയ്യാറായിട്ടില്ല.

Follow us on :

More in Related News