Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചു. മലപ്പുറത്ത് ചികിത്സയിലുള്ള 15കാരനാണ് രോ​ഗം സ്ഥിരീകരിച്ചത്

20 Jul 2024 18:48 IST

Jithu Vijay

Share News :

മലപ്പുറം : സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചു. മലപ്പുറത്ത് ചികിത്സയിലുള്ള 15കാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ 30 മുറികൾ സജ്ജീകരിച്ചു. ഹൈ റിസ്ക് ഉള്ളവരുടെ സാമ്പിൾ പരിശോധിക്കും. കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയിലും പൂനെ വൈറോളജി ലാബിലെ പരിശോധനയിലും നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മറ്റ് ജില്ലകളിലുള്ള ഉദ്യോഗസ്ഥരും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. നിപ്പക്കുള്ള എല്ലാ പ്രേട്ടോക്കോളും ചെയ്തതായി മന്ത്രി അറിയിച്ചു.


കേരളത്തിൽ അത് അഞ്ചാം തവണയാണ് നിപ ബാധ സ്ഥിരീകരിക്കുന്നത്. 2018 മെയ് 19 ന് കേരളത്തിൽ കോഴിക്കോട് ജില്ലയിൽ നിന്ന് നിപ വൈറസ് രോഗം (NiV) പൊട്ടിപ്പുറപ്പെട്ടു. ദക്ഷിണേന്ത്യയിലെ ആദ്യ നിപ വൈറസ് ബാധയാണിത്. 2018 ജൂൺ 1 വരെ 17 മരണങ്ങളും 18 സ്ഥിരീകരിച്ച കേസുകളും ഉണ്ടായിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളാണ് രോഗം ബാധിച്ചത്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട നിപ്പ ബാധ, ഇന്ത്യയിലെ നിപ വൈറസ് ബാധകളിൽ മൂന്നാമത്തേതാണ്, നേരത്തെ 2001 ലും 2007 ലും പശ്ചിമ ബംഗാളിൽ ആയിരുന്നു

Follow us on :

More in Related News