Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Oct 2024 10:39 IST
Share News :
തൊഴിലുറപ്പു തൊഴിലാളികൾക്കായി നേത്ര പരിശോധന ക്യാമ്പ്
പറവൂർ: ലോക കാഴ്ച ദിനത്തിൽ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തും ഡോ. ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റിൽ ആലുവയും ചേർന്ന് തൊഴിലുറപ്പു തൊഴിലാളികൾക്കായി സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി.
ജില്ലാ കലക്ടർ എൻ എസ് കെ ഉമേഷ് ഉദ്ഘാടനം ചെയ്തു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രമ്യ തോമസ് അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് എം ആർ രാധാകൃഷ്ണൻ, ജില്ല പഞ്ചായത്തംഗം കെ വി രവീന്ദ്രൻ, ആലങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലത പുരുഷൻ, പി എ അബൂബക്കർ, കെ എസ് ഷഹന, എം കെ എന്നിവർ സംസാരിച്ചു. ഡോ. ഗ്രീഷ്മ പരിശോധനക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.