Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Oct 2024 11:19 IST
Share News :
മുക്കം: മുക്കം വട്ടോളിപറമ്പിൽ ബുള്ളറ്റ് ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലും സമീപത്തെ വീടിൻ്റെ ചുറ്റു മതിലിലുമിടിച്ച് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. കൂടെ സഞ്ചരിച്ചിരുന്ന സഹോദരന് പരിക്കേറ്റു. അമ്പലക്കണ്ടി ഇരട്ട കുളങ്ങര കുഴി മ്പാട്ടിൽ മുഹമ്മദ് ജസിം (19) മരിച്ചത്. വേങ്ങര പി.പി.ടി എം ആർട്ട്സ് ആൻ്റ് സയൻസ് കോളേജിലെ ബി.കോം (സി എ) രണ്ടാം വർഷ വിദ്യാർത്ഥിയാണ് മുഹമ്മദ് ജസിം. ഒപ്പമുണ്ടായിരുന്ന സഹോദരൻ മുഹമ്മദ് ജിൻഷാദിന് പരിക്കേറ്റത്. ജിൻഷാദിനെ കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.. ഞായറാഴ്ച്ച പുലർച്ചക്ക് രണ്ട് മണിയോടയാണ് അപകടം. കോഴിക്കോട് ലുലു മാൾ സന്ദർശനം നടത്തി വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്.. ഇടിയുടെ ആഘാതത്തിൽ വീടിൻ്റെ മതിൽ തകർന്നടിഞ്ഞു. കല്ലുകൾ ചിതറി. ജസീമ് ധരിച്ച മികച്ച ഹെൽ മറ്റ് പൊട്ടി ഗ്ലാസ്സും തകർന്നു. വിവരമറിഞ്ഞെത്തിയ മുക്കം അഗ്നി രക്ഷ സേനയും നാട്ടുകാരും രക്ഷ പ്രവർത്തനത്തിന് നേതൃത്വം നൽകി.മുഹമ്മദ് ജസീമിൻ്റെ മുതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പിതാവ്: കുഴിമ്പാട്ടിൽ ചേക്കു . സഹോദരങ്ങൾ: ഫാത്തിമ ജുമാന ,ജിൻസിയ '
ചിത്രം: മരിച്ച മുഹമ്മദ് ജ സിം, അപകടത്തിൽപ്പെട്ട ബുള്ളറ്റ് ബൈക്ക്.
.
Follow us on :
Tags:
More in Related News
Please select your location.