Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാത്തിരിപ്പു തുടരുന്നു ; വലയിഞ്ചി പടി പാലം വരുമോ

14 Jul 2024 08:22 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

പ്രളയത്തിൽ തകർന്ന നടപ്പാലം പുനർനിർമിക്കണം


ഏന്തയാർ പ്രളയം ഓർമ്മയാക്കിയ പാലം പുനരുദ്ധരിക്കണമെന്നാവശ്യം ശക്തമാവുകയാണ്.

ഏന്തയാർ ഈസ്റ്റ് -മുക്കുളം റോഡിൽ

വലയിഞ്ചിപ്പടിയിലെ പാലമാണ് 2021 ലെ പ്രളയത്തിൽ തകർന്നൊഴുകിയത്. 15 ലക്ഷം രൂപ മുടക്കി ഇവിടെ നിർമിച്ച കോൺക്രീറ്റ് നടപ്പാലവും റോഡും പ്രളയത്തിൽ തകർന്നതോടെ നാടിൻ്റെ സഞ്ചാരമാർഗം ഇല്ലാതായി.


കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതും സ്കൂൾ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിനു നാട്ടുകാരുടെ ആശ്രയവും ആയിരുന്നു ഈ പാലം. പാലം ഇല്ലാതായതോടെ മറുകരയിൽ എത്താൻ 6 കിലോമീറ്റർ അധികമായി സഞ്ചരിക്കണം. 50 മീറ്റർ അകലെയുള്ള ഒലയനാട് ഗാന്ധി സ്‌മാരക സളിൽ പഠിക്കുന്ന കുട്ടികൾ പോലും 5 കിലോമീറ്റർ ചുറ്റിസഞ്ചരിച്ചാണ് സ്കൂളിൽ എത്തുന്നത്


കർഷകരും സാധാരണക്കാരായ തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന പ്രദേശത്തെ ജനങ്ങൾക്ക് ഇതു മൂലം അധിക ബാധ്യതയായി. പാലത്തിൻ്റെ ഒരു തൂണുമാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്.ജനങ്ങൾക്ക് ഏറെ പ്രയോജനകരമായ, വലയിഞ്ചിപ്പടിയിലെ നടപ്പാലം പുനർനിർമിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

KTL WBL Valayanchipaalam

. വലയിഞ്ചിപ്പാലത്തിൻ്റെ അവശേഷിക്കുന്ന തൂണ്

Follow us on :

Tags:

More in Related News