Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ടൂറിസം ദിനാഘോഷം സംഘടിപ്പിച്ചു

28 Sep 2024 20:30 IST

- SUNITHA MEGAS

Share News :



കടുത്തുരുത്തി: ലോക ടൂറിസം ദിനത്തിന്റെ ഭാഗമായി കോട്ടയം ജില്ലാ ടൂറിസം പ്രമോഷൻകൗൺസിലും കുമരകം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ യുവ ടൂറിസം ക്ലബ്ബും കുമരകം എസ്.എൻ കോളജ് ഓഫ് ടൂറിസവും സംയുക്തമായി ലോക ടൂറിസം ദിനാഘോഷം സംഘടിപ്പിച്ചു.

കുമരകം കവണാറ്റിൻകര ടൂറിസം വകുപ്പ് ജില്ലാ ഓഫീസിൽ സംഘടിപ്പിച്ച ദിനാചരണം പുഞ്ച സ്‌പെഷ്യൽ ഓഫീസർ എം. അമൽ മഹേശ്വർ ഉദ്ഘാടനം ചെയ്തു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ.കെ പദ്മകുമാർ അധ്യക്ഷത വഹിച്ചു. കുമരകം ഗവ ഹയർ സെക്കൻഡറി സ്‌കൂൾ യുവ ടൂറിസം ക്ലബ്ബ് കോ ഓർഡിനേറ്റർ ടി. സത്യൻ, കുമരകം എസ്.എൻ കോളജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ:ആർ. അനിത എസ്.എൻ കോളജ് ടൂറിസം പഠനവകുപ്പ് മേധാവി എൻ.എസ്. സൂര്യ, കുമരകം ഗവ ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപിക ബിബിൻ തോമസ്, ഡിടിപിസി പ്രതിനിധി നിത്യ വിജയൻ, പി. ജയശ്രീ, കെ.വി. നിതീഷ്, കുമരകം ലേക്ക് സോങ് റിസോർട്ട്‌സ് ജനറൽ മാനേജർ അരുൺ കുമാർ എന്നിവർ പങ്കെടുത്തു.


Follow us on :

More in Related News