Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊരേച്ചാല്‍ ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക ആഘോഷം വെള്ളിയാഴ്ച

09 Jan 2025 20:05 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

കൊരേച്ചാല്‍ ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക ആഘോഷം വെള്ളിയാഴ്ച

കൊടകര: കോടാലി കൊരേച്ചാല്‍ ശ്രീ ദുര്‍ഗ കിരാത പാര്‍വതി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോല്‍സവം വെള്ളിയാഴ്ച ആഘോഷിക്കും. എട്ട് ദേശങ്ങളുടെ സംയുക്താഭിമുഖ്യത്തിലാണ് ആഘോഷചടങ്ങുകള്‍. രാവിലെ 5.30ന് മഹാഗണപതി ഹോമം, ഒമ്പതിന് ശ്രീഭൂതബലി, പുറത്തേക്ക് എഴുന്നള്ളിപ്പ്, 10ന് കൂട്ടിയെഴുന്നള്ളിപ്പ്, കൊടകര ഉണ്ണിയുടെ നേതൃത്വത്തിലുള്ള പഞ്ചാരിമേളം, വൈകുന്നേരം 4.30ന് കൂട്ടിയെഴുന്നള്ളിപ്പ്, പെരുവനം കുട്ടന്‍മാരുടെ നേതൃത്വത്തില്‍ പാണ്ടി മേളം, 6.45ന് ദീപാരാധന, എട്ടിന് അരുണ്‍ പാലാഴിയുടെ നേതൃത്വത്തില്‍ തായമ്പക, രാത്രി 8.30ന് വിവിധ ദേശങ്ങളില്‍ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ താലി വരവ്, പുലര്‍ച്ചെ ഒന്നിന് വിളക്കിനെഴുന്നള്ളിപ്പ് എന്നിവയുണ്ടാകും. എഴുന്നള്ളിപ്പില്‍ 13 ഗജവീരന്‍മാര്‍ അണിനിരക്കും. ക്ഷേത്രസമിതി പ്രസിഡന്റ് കൊച്ചുണ്ണി എ. കര്‍ത്ത, സെക്രട്ടറി സുരേഷ് കടുപ്പശേരിക്കാരന്‍, ട്രഷറര്‍ ഷനോജ് വെട്ടിയാട്ടില്‍എന്നിവര്‍ നേതൃത്വം നല്‍കും


Follow us on :

More in Related News