Tue Dec 12, 2023 10:56 PM 1ST

Location  

Sign In

‘കുടുംബം ഇതുവരെ റാഗിംഗ് പരാതി ഉന്നയിച്ചിട്ടില്ല, അന്വേഷണത്തോട് സഹകരിക്കും’; ഗ്ലോബൽ പബ്ലിക് സ്കൂൾ

31 Jan 2025 10:34 IST

Shafeek cn

Share News :

എറണാകുളം തൃപ്പൂണിത്തുറയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍. റാഗിംഗ് പരാതി ഇതുവരെ കുടുംബം ഉന്നയിച്ചിട്ടില്ല. അധ്യാപകരോടും റാഗിംഗിനെക്കുറിച്ച് മിഹിര്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും സ്‌കൂള്‍ വിശദീകരിക്കുന്നു.അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു. ഇതിനിടെ എറണാകുളം തൃപ്പൂണിത്തുറയില്‍ റാഗിങ്ങിനെ തുടര്‍ന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത കേസില്‍ കുടുംബത്തിന്റെ മൊഴിയെടുത്തു. ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ അധികൃതരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. കേസില്‍ ആരോപണ വിധേയരായ വിദ്യാര്‍ത്ഥികളുമായി പൊലീസ് സംസാരിക്കും.


ജനുവരി 15-നാണ് മിഹിറെന്ന പതിനഞ്ച് വയസുകാരന്‍ ഫ്‌ലാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയത്.സ്‌കൂള്‍ വിട്ടു വന്ന ശേഷം, താമസിക്കുന്ന തൃപ്പൂണിത്തുറ ചോയ്‌സ് ടവറിന്റെ 26 ാം നിലയില്‍ നിന്ന് താഴേക്ക് ചാടി. മൂന്നാം നിലയിലെ ഷീറ്റിട്ട ഭാഗത്തേക്കാണ് മിഹിര്‍ വീണത്. തത്ക്ഷണം മരിച്ചു.ദിവസങ്ങള്‍ക്ക് ശേഷമാണ് സംഭവത്തിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്.


മകന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് കൂടുതല്‍ വെളിപ്പെടുത്തലുകള്‍. ചോറ്റാനിക്കര ഗ്ലോബല്‍ പബ്ലിക് സ്‌കൂളിനെതിരെ ഗുരുതര ആരോപണങ്ങളാണ് പുതിയ പരാതിയിലുള്ളത്. മിഹിറിന്റെ സഹപാഠികള്‍ മാതാവിന് അയച്ചു നല്‍കിയ ചാറ്റുകളിലാണ് മകന്‍ നേരിട്ട ക്രൂര പീഡനം വിവരിക്കുന്നത്. സ്‌കൂളിലും സ്‌കൂള്‍ ബസിലും ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചു. വാഷ് റൂമിലെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചു. ക്ലോസറ്റില്‍ മുഖം മുക്കി വച്ച് ഫ്‌ലഷ് ചെയ്തു. കേട്ടാലറയ്ക്കുന്ന ചെയ്തികള്‍ വേറെയും. നിറത്തിന്റെ പേരില്‍ കുത്തുവാക്കുകളും പരിഹാസവും തുടര്‍ക്കഥയായിരുന്നെന്ന് മാതാവ് പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.


മരണത്തിനു ശേഷവും ഇതേ പരിഹാസം തുടര്‍ന്നതിന്റെ തെളിവുകളും പൊലീസിനു കൈമാറി.സ്‌കൂളില്‍ നേരിട്ട ക്രൂരതകളില്‍ നിസഹാനായി ജീവനൊടുക്കേണ്ടി വന്നെന്നാണ് കുടുംബത്തിന്റെ പരാതി.ഗ്ലോബല്‍ സ്‌കൂളിനു പുറമെ, മിഹിര്‍ മുമ്പ് പഠിച്ച ജെംസ് സ്‌കൂളിനെതിരെ ബാലാവകാശ കമ്മീഷനും കുംടുംബം പരാതി നല്‍കി. സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പല്‍ ഉപദ്രവിച്ചെന്നാണ് ആരോപണം.അതിക്രൂരമായ റാഗിങ് കഥയാണ് ചോറ്റാനിക്കര ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ നിന്ന് പുറത്തു വരുന്നത്. മകന്റെ നീതിക്ക് വേണ്ടി നിയമ പോരാട്ടത്തിനിറങ്ങുകയാണ് കുടുംബം.


Follow us on :

More in Related News