Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജൂനിയര്‍ റെഡ് ക്രോസ് വളന്റിയര്‍മാര്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു

10 Jan 2025 23:38 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

കൊടകര : ചാലക്കുടി വിദ്യാഭ്യാസ ഉപജില്ലയിലെ ജൂനിയര്‍ റെഡ്‌ക്രോസ് വളന്റിയര്‍മാരായ വിദ്യാര്‍ഥികള്‍ക്കായി കൊടകരയില്‍  ഏക ദിന സെമിനാര്‍ സംഘടിപ്പിച്ചു. സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല ജെആര്‍സി കോ ഓര്‍ഡിനേറ്റര്‍ പ്രവീണ്‍ എം കുമാര്‍ അധ്യക്ഷത വഹിച്ചുു. കൊടകര ഡോണ്‍ ബോസ്‌കോ എച്ച് എസ് പ്രധാനധ്യാപിക സിസ്റ്റര്‍ സംഗീത , ജില്ല കോ ഓര്‍ഡിനേറ്റര്‍ ടി. എ. ട്വിന്‍സി , പി .ഡി. ബൈജു, നിത ജോസ് എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികളും സൈബര്‍ സെക്യൂരിറ്റിയും എന്ന വിഷയത്തില്‍ സൈബര്‍ സെല്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സി. സുജിത്ത് , റോഡ് സുരക്ഷയും പ്രാഥമിക ചികിത്സയും എന്ന വിഷയത്തില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിയോ ജെ. വാഴപ്പിള്ളി എന്നിവര്‍ ക്ലാസ് നയിച്ചു .


Follow us on :

More in Related News