Tue Feb 25, 2025 9:38 PM 1ST

Location  

Sign In

ജില്ലയെ കുഷ്ഠരോഗ മുക്തമാക്കാൻ എല്ലാവരും മുൻകൈ എടുക്കണം ; കുറുക്കോളി മൊയ്തീൻ എം എൽ എ

31 Jan 2025 10:36 IST

Jithu Vijay

Share News :

മലപ്പുറം : ശരീരത്തിലെ പാടുകൾ സ്വയം പരിശോധിച്ച് ജില്ലയെ കൃഷ്ഠരോഗ മുക്തമാക്കാൻ എല്ലാവരും പ്രയത്നിക്കണമെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ. പറഞ്ഞു. അശ്വമേധം 6.0 കുഷ്ഠ രോഗനിർണയ 

ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം

തിരൂർ സാംസ്കാരിക സമുച്ചയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ജില്ലാ ആശുപത്രി തിരൂർ, ആരോഗ്യവകുപ്പ്, ആരോഗ്യ കേരളം മലപ്പുറം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ തിരൂർ നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുസ്സലാം മാസ്റ്റർ അധ്യക്ഷത വഹിച്ചു. എൽ.സി.ഡി. സി പോസ്റ്റർ പ്രകാശനം തിരൂർ സബ് കലക്ടർ ദിലീപ് കെ കൈനിക്കര നിർവഹിച്ചു. കുഷ്ഠരോഗം നിർണയ ക്യാമ്പയിൻ സന്ദേശം

ജില്ലാ ലെപ്രസി ഓഫീസറും ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസറുമായ ഡോ. നൂന മർജ്ജ അവതരിപ്പിച്ചു.


തിരൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് 

ഡോ. അലീഗർ ബാബു സി, തിരൂർ ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. അസ്ഹർ, തിരൂർ നഗരസഭ വാർഡ് കൗൺസിലർ ഷാഹുൽ ഹമീദ്, ജില്ലാ ഡെപ്യൂട്ടി എജ്യുക്കേഷൻ മീഡിയ ഓഫീസർ പി എം ഫസൽ, ടെക്നിക്കൽ അസിസ്റ്റന്റ് വി ടി മുഹമ്മദ്, ജില്ലാ ആശുപത്രി ജൂനിയർ ഇൻസ്പെക്ടർ അബുൽ ഫസൽ എന്നിവർ സംസാരിച്ചു.


ജനുവരി 30 മുതല്‍ ഫെബുവരി 12 വരെ പതിനാല് ദിവസമാണ് അശ്വമേധം 6.0 കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. കുഷ്ഠരോഗത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം, പ്രാഥമിക പരിശോധന, രോഗബാധിതര്‍ക്ക് വിദഗ്ധ പരിശോധന, ചികിത്സ എന്നിവ ലഭ്യമാക്കുകയാണ് അശ്വമേധം 6.0 കാമ്പയിന്റെ ലക്ഷ്യം.


രണ്ടു വയസിനു മുകളില്‍ പ്രായമുള്ളവരിലാണ് പരിശോധന നടത്തുന്നത്. ജില്ലയിലെ എല്ലാ വീടുകളിലും ആരോഗ്യ വകുപ്പു ജീവനക്കാരുടെ നേതൃത്വത്തില്‍ പരിശീലനം ലഭിച്ച വളണ്ടിയര്‍മാര്‍ സന്ദര്‍ശനം നടത്തും. കൂടാതെ അതിഥി തൊഴിലാളികളുടെ സ്ഥലങ്ങളും സന്ദര്‍ശിച്ചു പരിശോധന നടത്തും. 


തൊലിപ്പുറത്ത് നിറം മങ്ങിയതും ചുവന്നതുമായ പാടുകളില്‍ സ്പര്‍ശനം, ചൂട്, തണുപ്പ്, വേദന എന്നിവ അറിയാതിരിക്കല്‍, പുറമെയുള്ള നാഡികളില്‍ തൊട്ടാല്‍ വേദന, കൈകാല്‍ മരവിപ്പ് എന്നിവയാണ് രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍. 


തിരൂർ ജില്ലാ ആശുപത്രി ഡെർമറ്റോളജിസ്റ്റ് ഡോക്ടർ ഷൈനി പെരുമ്പിൽ ക്ലാസെടുത്തു. തുടർന്ന് തിരൂർ പ്രൊവിഡൻസ് കോളേജ് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ,

 ആശ പ്രവർത്തകർ, കോളേജ് വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു

Follow us on :

More in Related News