Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Nov 2024 18:44 IST
Share News :
ചെറിയപ്പിള്ളിയിലെ അടിപ്പാത യാത്ര യോഗ്യമാക്കുക; സി പി എം ധർണ്ണ നടത്തി
പറവൂർ: നിർമാണം നടക്കുന്ന ദേശീയപാത 66 ചെറിയപ്പിള്ളി മേൽപ്പാലത്തിൻ്റെ അടിപ്പാതയിലൂടെയുള്ള യാത്ര ദുഷ്കരമാകുന്നു. കുണ്ടും കുഴിയുമായി കിടക്കുന്ന ഇവിടെ മഴ പെയ്താൽ ചെളിയും വെള്ളവും നിറഞ്ഞ് കാൽനടയാത്ര പോലും ദുഷ്കരമാകുകയാണ്. അടിപ്പാത ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണം എന്നാവശ്യപ്പെട്ട് സിപിഎം കോട്ടുവള്ളി വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.
ഏരിയ കമ്മിറ്റിയംഗം പി കെ സോമൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റിയംഗം കെ എം ജോർജ് അധ്യക്ഷനായി. കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഷാജി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ജയദേവൻ കോട്ടുവള്ളി, ലോക്കൽ സെക്രട്ടറി കെ കെ സതീശൻ, എൻ എസ് മനോജ് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.