Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jun 2024 09:28 IST
Share News :
മേപ്പയ്യൂർ: മേപ്പയ്യൂർ- നെല്ലാടി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ കഴിയാത്തത് എം.എൽ.എ ടി.പി.രാമകൃഷ്ണന്റെ പരാജയമാണെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ അഭിപ്രായപ്പെട്ടു.മേപ്പയ്യൂർ നെല്ല്യാടി റോഡിന്റെ നിലവിലുളള ശോച്യാവസ്ഥ പരിഹരിക്കാൻ വേണ്ടി മേപ്പയ്യൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി മേപ്പയ്യൂർ ടൗണിൽ സംഘടിപ്പിച്ച സമര പ്രഖ്യാപന പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം..തുടർന്ന് മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ മുസ് ലിം ലീഗ് ആക്ടിംഗ് ജനറൽ സെക്രട്ടറി സി.പി.എ അസീസ് പൊതുമരാമത്ത് വകുപ്പിന്റെയും,കിഫ്ബിയുടെയും കെടുകാര്യസ്ഥതയും,ധൂർത്തും അവസാനിപ്പിച്ച് ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് പറഞ്ഞു.മേപ്പയ്യൂർ നെല്ല്യാടി റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് റോഡ് ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ 24 ന് നടത്തുന്ന കിഫ്ബി ഓഫിസ് മാർച്ചിനു ശേഷം തിരുവനന്തപുരത്തുളള പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്നും സി.പി.എ. അസീസ് സൂചിപ്പിച്ചു.
യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ പറമ്പാട്ട് സുധാകരൻ അധ്യക്ഷനായി.
കൺവീനർ എം.കെ. അബ്ദുറഹി
മാൻ സ്വാഗതവും എം.എം. അഷറഫ് നന്ദിയും പറഞ്ഞു.ഇ. അശോകൻ,
ടി.കെ.എ. ലത്തീഫ്,കെ.പി.രാമചന്ദ്രൻ,
പി.കെ അനീഷ്,കന്മന അബ്ദുറഹി
മാൻ,റാബിയ എടത്തുക്കണ്ടി,സി.പി. നാരായണൻ എന്നിവർ സംസാരിച്ചു.
പൊതുയോഗത്തിന് മുൻപ് മേപ്പയ്യുർ ടൗണിൽ യു.ഡി.എഫ് നേതാക്കളും,
പ്രവർത്തകരും ശക്തമായ പ്രതിഷേധ പ്രകടനം നടത്തി.
മേപ്പയ്യൂരിലെ ഓട്ടോ ഡ്രൈവർ കളരിപ്പറമ്പിൽ വിജീഷിന്റെ അകാല വേർപാടിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
Follow us on :
More in Related News
Please select your location.