Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അപകട ഭീഷണിയായ മരത്തിന്‍രെ ശിഖരങ്ങള്‍ മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് ജില്ല കലക്ടര്‍ക്ക് നിവേദനം നല്‍കി

26 Jul 2024 19:12 IST

ENLIGHT REPORTER KODAKARA

Share News :


 വരന്തരപ്പിള്ളിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിനരികെ അപകട ഭീഷണിയായി പാലമരം


വരന്തരപ്പിള്ളി പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സിനു സമീപം അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന മരത്തിന്‍രെ ശിഖരങ്ങള്‍ മുറിച്ചുമാറ്റാന്‍ എത്രയും വേഗ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കെ.ജി.രവീന്ദ്രനാഥ് ജില്ല കലക്ടര്‍ക്ക് നിവേദനം നല്‍കി. ഈ ആവശ്യമുന്നയിച്ച് രണ്ട് വര്‍ഷം മുമ്പ് അന്നത്തെ കലക്ടരെ നേരില്‍കണ്ട് നിവേദനം നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. ഇതേ തുടര്‍ന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ രവീന്ദ്രനാഥ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് മരത്തിന്റെ ശിഖരങ്ങള്‍ വെട്ടിനീക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഒരു മാസം മുമ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ നാളിതുവരെ ഈ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ജില്ല കലക്ടര്‍ക്ക് വീണ്ടും നിവേദനം നല്‍കിയതെന്ന് കെ.ജി.രവീന്ദ്രനാഥ് പറഞ്ഞു. വരന്തരപ്പിള്ളിയിലെ ഇല.ഓഫീസ്, ബസ് കാത്തിരിപ്പ് കേന്ദ്രം, ടാക്‌സി സ്റ്റാന്റ് തുടങ്ങിയവക്കു സമീപം അപകടകരമായ നിലയില്‍ വളര്‍ന്നുനില്‍ക്കുന്ന പാലമരം കാറ്റില്‍ ഒടിഞ്ഞുവീണാല്‍ വലിയ ദുരന്തമാണ് സംഭവിക്കുകയെന്നും ഇൗ അപകട ഭീഷണി കണ്ടില്ലെന്നു നടിക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്നും രവീന്ദ്രനാഥ് പറഞ്ഞു.


Follow us on :

More in Related News