Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jul 2025 16:11 IST
Share News :
മലപ്പുറം : നഗരസഭയിലെ മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് അങ്കണവാടിയാക്കിയതിന്റെ ഉദ്ഘാടനം കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി നിര്‍വഹിച്ചു. എയര്‍കണ്ടീഷന്‍, സ്മാര്‍ട്ട് ടിവി, സൗണ്ട് സിസ്റ്റം, ഹൈടെക് കളിയുപകരണങ്ങള്‍, ശിശു സൗഹൃദ ഫര്‍ണിച്ചറുകള്‍, സ്റ്റോറേജ് ബിന്നുകള്‍, മിക്സി, ഗ്രൈന്‍ഡറുകള്‍ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളാണ് അങ്കണവാടികളില്‍ ഒരുക്കിയിട്ടുള്ളത്. രാജ്യത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്ഥാപനം ആ പ്രദേശത്തെ മുഴുവന്‍ അങ്കണവാടികളും എയര്‍കണ്ടീഷന്‍ സൗകര്യങ്ങളുള്ള മോഡേണ്‍ ഹൈടെക് അങ്കണവാടികള്‍ ആക്കി മാറ്റുന്നത്. ഇത്തരം മാറ്റത്തിന് നേതൃത്വം നല്‍കിയ നഗരസഭയെ മന്ത്രി അഭിനന്ദിച്ചു.
പുറംഭാഗം ട്രെയിനുകളുടെ കമ്പാര്‍ട്ട്മെന്റ് രൂപത്തിലും, അകത്ത് ഏകീകൃത കളറിംഗ് നല്‍കി ശിശു സൗഹൃദ ആകര്‍ഷകമായ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ വരച്ചുമാണ് എല്ലാ അങ്കണവാടികളിലെയും ചുമരുകളില്‍ തയ്യാറാക്കിയത്. ആകെയുള്ള 64 അങ്കണവാടികളില്‍ 42 അങ്കണവാടികള്‍ സ്വന്തം കെട്ടിടത്തിലും, 22 അങ്കണവാടികള്‍ വാടക കെട്ടിടത്തിലുമാണ് പ്രവര്‍ത്തിക്കുന്നത്. സ്വന്തം കെട്ടിടത്തിലും വാടക കെട്ടിടത്തിലും ഒരേ തരത്തിലുള്ള സൗകര്യമൊരുക്കി എന്ന അപൂര്‍വ്വ നേട്ടവും മലപ്പുറത്തെ അങ്കണവാടികള്‍ പദ്ധതി മുഖാന്തരം നേടുകയുണ്ടായി.
കേന്ദ്രസര്‍ക്കാര്‍ ഫണ്ടും നഗരസഭയുടെ തനത് ഫണ്ടും ഉള്‍പ്പെടെ രണ്ടു കോടി നാല്‍പ്പത്തിഅഞ്ച് ലക്ഷം രൂപക്ക് ബഹുവര്‍ഷ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി വൈദ്യുതി കണക്ഷന്‍ ലഭിക്കാതിരുന്ന അങ്കണവാടികളില്‍ ഉള്‍പ്പെടെ സമ്പൂര്‍ണ്ണമായി വൈദ്യുതീകരണ പ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമായി പൂര്‍ത്തീകരിച്ചു. അങ്കണവാടികളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന രക്ഷിതാക്കള്‍ക്കും പൂര്‍ണ്ണമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മുഴുവന്‍ രക്ഷിതാക്കള്‍ക്കും ഇരിക്കുന്നതിന് വേണ്ടി ആയിരം കസേരകളുമാണ് നഗരസഭ അറുപത്തിനാല് അങ്കണവാടികളിലായി നല്‍കിയത്.
അങ്കണവാടിയിലെ വര്‍ക്കര്‍മാരെയും, ആയമാരെയും ശാക്തീകരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗജന്യ വിനോദയാത്ര ഉള്‍പ്പെടെ നഗരസഭയുടെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നടത്തിയിരുന്നു. നഗരസഭയിലെ മുഴുവന്‍ അങ്കണവാടികള്‍ക്കും പങ്കെടുക്കാന്‍ കഴിയാവുന്ന തരത്തില്‍ അങ്കണവാടി കലോത്സവത്തിനുള്ള തുകയും വകയിരുത്തിയിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.