Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Oct 2025 12:02 IST
Share News :
തിരൂരങ്ങാടി : പി.എസ്.എം.ഒ കോളേജ് (ഓട്ടോണോമസ്) യൂണിയൻ 2025-26 വർഷത്തെ സാദിഖ് മെമ്മോറിയൽ കോളേജ് മാഗസിൻ അവാർഡിന് 2024-25 വർഷങ്ങളിലെ കോളേജ് മാഗസിനുകൾ ക്ഷണിച്ചു. കോളേജ് വിദ്യാർഥികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച കോളേജ് മാഗസിനുകളെ ആദരിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്.
2024-25 കാലയളവിൽ പുറത്തിറങ്ങിയ കോളേജ് മാഗസിനുകൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. മികച്ച മാഗസിനായി തിരഞ്ഞെടുക്കപ്പെടുന്നതിന് 10,000 രൂപ കാഷ് അവാർഡും പ്രശസ്തിപത്രവും ലഭിക്കും.
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കോളേജ് യൂണിയനുകൾ, മാഗസിന്റെ മൂന്ന് കോപ്പികൾ, കൂടാതെ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ കത്ത് എന്നിവ സഹിതം താഴെ നൽകിയിട്ടുള്ള വിലാസത്തിൽ അയക്കേണ്ടതാണ്.
അപേക്ഷകൾ അയക്കേണ്ട വിലാസം:
ചെയർമാൻ, ജൂറി കൗൺസിൽ,
പി.എസ്.എം.ഒ കോളേജ് (ഓട്ടോണോമസ്),
തിരൂരങ്ങാടി, പി.ഒ. മലപ്പുറം, പിൻ: 676306
എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തീയതി:* 2025 നവംബർ 15
കൂടുതൽ വിവരങ്ങൾക്ക്:
ഷഫീൻ എം.പി.
സ്റ്റുഡന്റ് എഡിറ്റർ
2025-26
ബന്ധപ്പെടേണ്ട നമ്പർ: +91 62352 10160.
Follow us on :
Tags:
Please select your location.