Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Sep 2024 10:05 IST
Share News :
വൈക്കം: വൈക്കത്ത് വഴിയോരകച്ചവട തൊഴിലാളി സമരത്തിൽ നേതൃത്വം നൽകിയ സിപി ഐ നേതാക്കളെ മർദ്ദിക്കുകയും സംഭവമറിഞ്ഞ് സ്റ്റേഷനിലെത്തിയ വൈക്കം എംഎൽഎ യോട് അപമര്യാദയായി പെരുമാറുകയും ചെയ്ത വൈക്കം സർക്കിൾ ഇൻസ്പെക്ടറെ വൈക്കത്തുനിന്നും സ്ഥലം മാറ്റി ആഭ്യന്തരവകുപ്പ് ഉത്തരവ് ഇറക്കി.എസ് എച്ച് ഒ കെ.ജെ തോമസിനെതിരെയാണ് നടപടി സ്വീകരിച്ചത്. സംഭവത്തിൽ സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു കോട്ടയം ജില്ലാ പോലീസ് ചീഫിന് നൽകിയ പരാതിയിൽ ഡിവൈഎസ്പി സാജുവർഗീസിനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചിരുന്നു.സർക്കിൾ ഇൻസ്പെക്ടർക്കെതിരെ നടപടിആവശ്യ പ്പെട്ട് സി പി ഐ നേതൃത്ത്വത്തിൽ വൈക്കം പോലീസ് സ്റ്റേഷനിലേക്ക് ബഹുജനമാർച്ചും നടത്തിയിരുന്നു.
Follow us on :
Tags:
More in Related News
Please select your location.