Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jul 2024 09:00 IST
Share News :
മുക്കം: മാവൂരിൽ രണ്ടുമാസകാലമായി വില്ലേജ് ഓഫീസറില്ലാതെ ജനം വലയുന്നു. ഇത്തരം ദുരിത സാഹചര്യത്തിൽ മാവൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി വില്ലേജ് ഓഫീസിന് മുമ്പിൽ പ്രതിഷേധമുയർത്തി ധർണ്ണ സമരം നടത്തി. കാലവർഷക്കെടുതികളാൽ അതിരൂക്ഷമായി ദുരിതമനുഭവിക്കുന്ന ജില്ലയിലെ പ്രധാന പഞ്ചായത്ത് ആണ് മാവൂർ. പുതിയ അധ്യായന വർഷ കാലമായതിനാൽ വിദ്യാർഥികളും രക്ഷിതാക്കളും മറ്റുള്ളവരും ഓഫീസിൽ നിന്നും ലഭിക്കേണ്ട സേവനങ്ങൾക്ക് ഏറെ പ്രയാസവും നേരിട്ടുകൊണ്ടിരിക്കുകയാണ്.വില്ലേജ് ഓഫീസർ നിയമനം വൈകിപ്പിച്ച് സാധാരണക്കാരെ പ്രയാസപ്പെടുത്തുന്ന ഇത്തരം സമീപനങ്ങളുമായി സർക്കാർ മുന്നോട്ടു പോവുകയാണങ്കിൽ കടുത്ത പ്രതിഷേധങ്ങളിലേക്ക് യൂത്ത് ലീഗ് കടക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.
ധർണ്ണ സമരം യുത്ത് ലീഗ് ജില്ല സെക്രട്ടറി ഒ എം നൗഷാദ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻ്റ് കെ എം മുർതാസ് അധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം മുസ്ലീം ലീഗ് വൈസ് പ്രസിഡണ്ട് എ കെ മുഹമ്മദലി, പഞ്ചായത്ത് ലീഗ് പ്രസിഡൻ്റ് എൻ പി അഹമ്മദ്, സംസ്ഥാന എം എസ് എഫ് സെക്രട്ടറി ഷാക്കിർ പാറയിൽ, നിയോജക മണ്ഡലം യൂത്ത് ലീഗ് നേതാക്കളായ സി ടി ഷരീഫ്, സലാം പി പി,
കെ ഉസ്മാൻ തുടങ്ങിയവർ സംസാരിച്ചു.
പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഹബീബ് ചെറൂപ്പ സ്വാഗതവും ട്രഷറർ ഷമീം ഊർക്കടവ് നന്ദിയും പറഞ്ഞു.പാറമ്മൽ അങ്ങാടിയിൽ നിന്നും പ്രതിഷേധ മാർച്ചായിട്ടാണ് പ്രവർത്തകർ ധർണ്ണയിൽ എത്തിയത്പ്രതിഷേധ മാർച്ചിന് യൂത്ത് ലീഗ് എം എസ് എഫ് നേതാക്കളായ ലിയാഖത്ത് അലി, അബൂബക്കർ സിദ്ധീഖ്, ശൗക്കത്തലി വി, ഫസൽ തെങ്ങിലകടവ്, നിസാം ചെറൂപ്പ, മുസമ്മിൽ തെങ്ങിലകടവ്, ഹനീഫ പി, സൻഷീർ, ജലീൽ, റഷീദ് പനങ്ങോട്, റഷീദ് മുക്കിൽ, നജീബ് പാറമ്മൽ തുടങ്ങിയവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.