Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പഞ്ചായത്ത് റോഡുകൾ കുത്തിപ്പൊളിച്ചതിനെതിരെ ജനപ്രതിനിധികളുടെ പ്രതിഷേധം

17 Dec 2024 14:09 IST

Anvar Kaitharam

Share News :

പഞ്ചായത്ത് റോഡുകൾ കുത്തിപ്പൊളിച്ചതിനെതിരെ ജനപ്രതിനിധികളുടെ പ്രതിഷേധം


പറവൂർ: കരുമാലൂർ പഞ്ചായത്തിലെ റോഡുകൾ കുത്തിപ്പൊളിച്ചതിനെതിരെ ജനപ്രതിനിധികൾ ഉപവാസ സമരം നടത്തി.

പഞ്ചായത്ത് അംഗം സുസൻ വർഗീസിന്റെ നേതൃത്വത്തിൽ നടത്തിയ സമരം മുൻ എംപി കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. പാർലമെന്ററി പാർട്ടി ലീഡർ എ.എം.അ ലി അധ്യക്ഷനായി. വി.കെ.ഇബ്രാഹിംകുഞ്ഞ് ജനപ്രതിനിധിയായിരുന്ന പത്തുവർഷ കാലയളവിൽ നിർമിച്ച നൂറിൽപരം റോഡുകളാണ് കഴിഞ്ഞ 3 വർഷത്തിനിടെ കുത്തിപ്പൊളിച്ചതെന്നു സമരക്കാർ പറഞ്ഞു.

കുടിവെള്ള പദ്ധതിക്കു വേണ്ടിയാണ് റോഡുകളിൽ തോടു കീറിയിരിക്കുന്നത്.

എന്നാൽ, റോഡ് പുനർനിർമിക്കാനുള്ള തുക പഞ്ചായത്തിൽ അടയ്ക്കണമെന്ന നിബന്ധന തള്ളിക്കൊണ്ടാണു കരുമാലൂർ പഞ്ചായത്ത് പരിധിയിൽ പദ്ധതി നടപ്പിലാക്കിയതെന്നും കുടിവെള്ള പദ്ധതിക്കായുള്ള ട്രീറ്റ്‌മെന്റ്റ് പ്ലാന്റും ജലസംഭരണിയും നിർമിക്കാതെയാണു പൈപ്പിടൽ നടത്തിയതെന്നും പ്രതി ഷേധക്കാർ പറഞ്ഞു.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ആർ.നന്ദകുമാർ, മുസ് ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് വി.എ.മുഹമ്മദ് അഷറഫ്, വി.കെ.അബ്ദുൽ അസീസ്, സുനിൽ തിരുവാലൂർ, കെ.എം. ജാഫർ, പഞ്ചായത്ത് പ്രസിഡൻ്റ് ഇൻചാർജ് ബീന ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.പി. അനിൽകുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ഇ.എം.അബ്ദുൽ സലാം, ടി.എ.മുജീബ്, പഞ്ചായത്ത് അംഗങ്ങളായ കെ. എ.ജോസഫ്, ജി.വി.പോൾസൺ. കെ.എം.ലൈജു, നദീറ ബീരാൻ, സി.എസ്.സുനീർ, എ. എം.അബു, ബിനു അബ്ദുൽ കരിം, റിതിൻ ഗോപി, ജിജി സൈമൺ, അബ്ദുല്ല വയലക്കാട്, സൈഫുന്നിസ റഷീദ്, മോഹനൻ കുന്നത്ത്, സിയാവുദ്ദീൻ, ഇ. എ.അജയകുമാർ, സി.വി. ദിലീപ്‌കുമാർ, അജയഘോഷ് എന്നിവർ സംസാരിച്ചു.

Follow us on :

More in Related News