Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ഉന്നത വിജയികളെ അനുമോദിച്ചു

06 Oct 2024 19:38 IST

Basheer Puthukkudi

Share News :

കുന്ദമംഗലം :|രാജ്യപുരോഗതിക്ക് തടസ്സമാകുന്ന രൂപത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന അഴിമതി പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യാൻ എല്ലാ രംഗത്തുള്ളവരും ആത്മാർത്ഥമായി ശ്രമിക്കണമെന്ന് കോഴിക്കോട് വിജിലൻസ് ആൻ്റ് ആൻ്റി കറപ്ക്ഷൻ ബ്യൂറോ ഡെപ്യൂട്ടി സൂപ്രണ്ട് എൻ ഗണേഷ് കുമാർ പറഞ്ഞു.കേരള

വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കുന്ദമംഗലം യൂണിറ്റ് വിദ്യാഭ്യാസ അവാർഡ് ദാനവും, പറക്കുന്നത്ത് വാസു എൻഡോവ്മെൻ്റ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ് ദേഹം.നികുതി പണം ചോർന്നു പോകുന്ന അവസ്ഥക്ക് കാരണം അഴിമതിയാണെന്നും ഇതിനെതിരിൽ ബോധവൽക്കരണം വർധിപ്പിക്കണമെന്നും

 അദ്ദ്ദേഹം പറഞ്ഞു.ഓഫീസുകളിലും മറ്റും എളുപ്പത്തിൽ കാര്യങ്ങൾ സാധിപ്പിച്ചെടുക്കാൻ പണം നൽകുകയും, വാങ്ങുകയും ചെയ്യുന്ന പ്രവണത കൂടി വരികയാണന്നും ഇത്തരം കാര്യങ്ങളിൽ നിന്നും എല്ലാവരും മാറി നിൽക്കണമെന്നും, ഓഫീസുകളിൽ നിന്നും മറ്റും എന്തെങ്കിലും കാര്യങ്ങൾ വൈകുകയോ മറ്റോ ചെയ്താൽ ഉടനടി വിവരങ്ങൾ വിജിലൻസ് വിഭാഗത്തെ അറിയിച്ചാൽ ആവിശ്യമായ നടപടികൾ ഉണ്ടാകുമെന്നും ഗണേഷ് കുമാർ പറഞ്ഞു. ടി ജിനിലേഷ് അധ്യക്ഷത വഹിച്ചു. 

കെ വി വി ഇ എസ് ജില്ലാ വൈസ് പ്രസിഡണ്ട് എം ബാബുമോൻ, പി ജയശങ്കർ, എൻ വിനോദ് കുമാർ, മുസമ്മിൽ വെള്ളിപറമ്പ്, സുനിൽ കണ്ണോറ, പി. ജയപ്രകാശ്, നിമ്മി സജി,

ടി സി സുമോദ്, എം കെ റഫീഖ്, കെ സജീവ്, എം പി മൂസ, കെ പി അബ്ദുൽ നാസർ, ഓ പി ഭാസ്ക്കരൻ ,ആലിസ് നെൽസൺ, കെ പി സജീന്ദ്രൻ എന്നിവർ പ്രസംഗിച്ചു കെ യൂനുസ് സ്വാഗതവും, കെ ഷാഹിൻ നന്ദിയും പറഞ്ഞു.

Follow us on :

More in Related News