Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നഷ്ടപ്പെട്ട സ്വർണ്ണം തിരിച്ചുനൽകി യുവാവ് മാതൃകയായി

14 Jun 2024 12:48 IST

WILSON MECHERY

Share News :

ചാലക്കുടി:

ഇന്ന് രാവിലെ നോർത്ത് ചാലക്കുടി കിഴക്കേ പോട്ട സെന്റ് തോമസ് സ്കൂളിന് സമീപം സുരേഷ് മുല്ലശ്ശേരി പോട്ട എന്ന വ്യക്തിയുടെ കയ്യിൽ നിന്നും റോഡ് അരികിലെ കാനയിലേക്ക് വീണ ഒന്നു വീതം പാദസരവും മാലയും കൊളുത്തും ഉടമസ്ഥന് തിരിച്ചു നൽകി യുവാവ് മാതൃകയായി.

നോർത്ത് ചാലക്കുടി പാണേക്കാടൻ ആൻസൺ ജോസാണ് മകനെ സ്കൂളിലേക്ക് കൊണ്ടുപോകും വഴി എന്തോ വീണതായി കണ്ടത്. തിരിച്ചുവരും വഴി നോക്കിയപ്പോഴാണ് സ്വർണാഭരണങ്ങൾ ആണെന്ന് മനസ്സിലായത്.. ഉടനെ ചാലക്കുടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് വിവരം അറിഞ്ഞതിനെ തുടർന്ന് ഉടമസ്ഥനായ സുരേഷ് എത്തുകയും പോലീസിൽ നിന്നും നഷ്ടപ്പെട്ട സ്വർണാഭരണങ്ങൾ തിരിച്ചു വാങ്ങുകയും ആയിരുന്നു

Follow us on :

More in Related News