Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Apr 2024 19:14 IST
Share News :
മുക്കം: ചെട്ട്യാംതൊടിക കുടുംബ സംഗമം 28ന് (ഞായറാഴ്ച്ച) രാവിലെ 9മണിക്ക് പുൽപ്പറമ്പ് എൻ.സി ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടക്കും.. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 8 മണി മുതൽ 9 മണി വരെ രജിസ്ട്രേഷൻ, 9.15 പതാക ഉയർത്തൽ കുടുംബ അസംബ്ലി, നടക്കും തുടർന്ന് ദയാപുരം സ്ഥാപനങ്ങളുടെ രക്ഷാധികാരിയും എഴുത്തുകാരനുമായ സി.ടി.അബ്ദു റഹിം ഉദ്ഘാഘാടനം ചെയ്യുo. സംഘാടക സമിതി ചെയർമാൻ സി.ടി തൗഫീഖ് അധ്യക്ഷത വഹിക്കും. ഇസ്ലാഹിയ അസോസിയേഷൻ പ്രസിഡണ്ട് കെ.സുബൈർ മുഖ്യ പ്രഭാഷണം നടത്തും.സംഗമത്തിൻ്റെ ഭാഗമായി പുറത്തിറക്കിയ തനിക സുവനീർ പ്രകാശനം നടക്കും. തുടർന്ന് സനേ ഹസംവാദം, മുതിർന്നവരെ ആദരിക്കൽ, കലാവിരുന്ന് തുടങ്ങിയവ അരങ്ങേറും. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്ന് 3800 ലേറെ കുടംബം ഗങ്ങൾ ചെട്ട്യാംതൊടി കുടംബത്തിലുണ്ട്. 1850 ൽ കൊണ്ടോട്ടിയിൽ നിന്ന് ചേന്ദമംഗല്ലൂരിലേക്ക് കുടിയേറി വന്നതായി പറയപ്പെടുന്ന കോമുകുട്ടി തൻ്റെ ജീവിത സഖിയായ ഇത്തൈമയെ സ്വീകരിച്ചതോടെയാണ് ചെട്ട്യാൻ തൊടി കുടുംബത്തിൻ്റെ സന്താന പരമ്പരകൾ തുടങ്ങുന്നത്. 1921ൽ മലബാർ കലാപകാലത്ത് കാരണവരായിരുന്ന കോമുകുട്ടി ബ്രിട്ടീഷ് പട്ടാളക്കാരുടെ വെടിയുണ്ടേറ്റ് മരണപ്പെടുകയുണ്ടായി. ഈ ദമ്പതികൾക്ക് ആറ് മക്കളുണ്ടായിരുന്നു. ഈ ആറ് മക്കളുടെ പരമ്പരയാണ് സംഗമത്തിൽ പങ്കെടുക്കുന്നത്.2500 പേർ സംഗമത്തിലെത്തും
സംഗമ മുന്നോടിയായി വിവിധ ഘട്ടങ്ങളിലായി വയോജന സംഗമം, യുവതി യുവാക്കളുടെ സംഗമം, വനിത സംഗമം., വിദ്യാർത്ഥി സംഗമം, സ്പോർട്സ് മീറ്റ്, റമദാൻ ക്വിസ്സ് മത്സരം, യുവതി യുവാക്കൾക്കായി ഓൺലൈൻ സംഗമം തുടങ്ങിയ ഒട്ടേറെ പരിപാടികൾ നടത്തി. വാർത്ത സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ സി.ടി. തൗഫീഖ്, ജനറൽ കൺവീനർ അബ്ദുൽ ഹമീദ് കറുത്തേട്ത്ത്, പ്രോഗ്രാം കൺവീനർ എൻ.പി.കരീം, തനിക സുവനീർ കൺവീനർ എം.ഉണ്ണിച്ചേക്കു, എക്സിക്യൂട്ടിവ് അംഗങ്ങളായ ,സി.ടി.നസീം എന്നിവർ പങ്കെടുത്തു.
ചിത്രം: വാർത്ത സമ്മേളനത്തിൽ നിന്ന്
Follow us on :
Tags:
More in Related News
Please select your location.