Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jun 2024 11:27 IST
Share News :
മുക്കം: മുക്കം നഗരസഭയിലെ വയലുകളിൽ വർണ്ണവിരുന്നുമായി ചെറിയ അരിവാൾകൊക്കൻ പക്ഷികൾ അതിഥികളായി കൂട്ടമായെത്തിയത് കൺകുളിർമ്മയാക്കുന്നു. തമിഴ്നാട്ടിലും കർണ്ണാടകയിലുമായി കണ്ട് വരുന്ന ചെറിയ അരിവാൾകൊക്കൻ പക്ഷികൾ കേരള വയലുകളിൽ സാന്നിധ്യം ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. മുക്കം നഗരസഭയിലെ ചേന്ദമംഗല്ലൂർ, പുൽപ്പറമ്പ്, മണാശ്ശേരി,നായർകുഴി,ആറ്റുപുറം, മാമ്പറ്റ, അഗസ്ത്യൻ മുഴി, പൊറ്റശ്ശേരി, സമീപ പ്രദേശങ്ങളിലെ ഗ്രാമ പഞ്ചായത്തുകളിെലെ വയലുകളിലും ചെറിയ അരിവാൾകൊക്കൻ പക്ഷികൾ അതിഥികളായി എത്തിയത്. ദേശം താണ്ടിയെത്തിയ മറ്റു ജലപക്ഷികളായ വെള്ള അരിവാൾകൊക്കൻ പക്ഷികളുമായി ചേർന്നും ചെറിയ അരിവാൾകൊക്കൻ പക്ഷികൾ ഇര തേടുന്ന കാഴ്ച്ചയും കാണാം. കറുത്ത് തിളങ്ങുന്ന തൂവലുകൾ ചെറിയ അരിവാൾകൊക്കൻ പക്ഷികളെ ആകർഷകമാക്കുന്നത്. കിഴ്പോപോട്ട് വളഞ്ഞ മെലിഞ്ഞ കൊക്കും, നീണ്ട കാലുകളും , വലിയ വട്ട കണ്ണുകളും കാഴ്ച്ചയിൽ സവിേശേഷതയാണ്ട്. വിണ്ണിലൂടെ വിഇംഗ്ലീഷ് അക്ഷരമാതൃകയിൽ ചെറിയ അരിവാൾകൊക്കൻ പക്ഷികളുടെ പറക്കലും, വലയുകളിൽ ചിറകടിച്ചുള്ള ഉലാത്തിലും അക്ഷരാർത്ഥത്തിൽ കാഴ്ച്ചയിൽ വളരെ ഹൃദ്യമാണ്. ഇംഗ്ലീഷിൽ ഗ്ലോസി ഐ ബീസ് എന്നാണ് വിളിക്കുന്നത്. കറുപ്പ് അരിവാൾകൊക്കൻ, വെള്ള അരിവാൾകൊക്കൻ പക്ഷികളേക്കാൻ അൽപ്പം ചെറുതായതിനാൽ ചെറിയ അരിവാൾകൊക്കൻ എന്ന പേരിൽ വിളിക്കുന്നെതെന്ന് പറയപ്പെടുന്നത്. വയലുകൾ പോലെയുള്ള ആഴം കുറഞ്ഞ ജലവിതാനത്തിൽ വരിവരിയായി നിന്ന് ചെറുപ്രാണികളെയും കുഞ്ഞു മത്സ്യങ്ങളെ പിടികൂടി ഭക്ഷിക്കുന്നത് വളരെ ആകർഷകമാണ്.
Follow us on :
Tags:
More in Related News
Please select your location.