Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jul 2024 19:44 IST
Share News :
കടുത്തുരുത്തി: കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയുടെ സ്ത്രീ സൗഹാർദ്ദ വിനോദസഞ്ചാരപദ്ധതിയുടെ ഭാഗമായി വനിതാ ജനപ്രതിനിധികൾക്കായുള്ള സംസ്ഥാനതല പരിശീലന പരിപാടി കുമരകം കവണാറ്റിൻകരയിലുള്ള ജില്ലാ ടൂറിസം ഓഫീസിൽ നടന്നു. വിവിധ പഞ്ചായത്തുകളിൽ നിന്നായി 30 ജനപ്രതികൾ പങ്കെടുത്തു.രണ്ടുദിവസത്തെ പരിശീലന പരിപാടി കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി സി.ഇ.ഒ: കെ. രൂപേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു.
കേരള അഡ്വഞ്ചർ ടൂറിസം സൊസൈറ്റി സി.ഇ.ഒ: ബിനു കുര്യാക്കോസ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ.കെ. പത്മകുമാർ , ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ പി.എസ്. ഗിരീഷ്, ജില്ലാ കോഡിനേറ്റർ വി. എസ്. ഭഗത്‌സിംഗ് എറണാകുളം ജില്ല കോഡിനേറ്റർ പി.എസ്. ഹരീഷ് സ്ത്രീ സൗഹാർദ്ദ വിനോസഞ്ചാര പദ്ധതിയുടെ സംസ്ഥാനതല ട്രെയിനേഴ്‌സ് എൻ.ജി. ഇന്ദിര , പ്രഭാവതി, എം. അമ്പിളി, സോമൻ, ഇന്ദുകൃഷ്ണ തുടങ്ങിയവർ പ്രസംഗിച്ചു.
വെള്ളറട, അയിരൂർ, ആറന്മുള, പെരുമ്പളം, കുമരകം, മറവൻ തുരുത്ത്, ചെമ്പ്, കുമളി, കടമക്കുടി, തിരുമാറാടി, ഏഴിക്കര, കടങ്ങോട്, പുന്നയൂർക്കുളം, പട്ടിത്തറ, കൂടരഞ്ഞി, കടലുണ്ടി, പിണറായി, അഞ്ചരക്കണ്ടി, ധർമ്മടം, പെരളശ്ശേരി, പനത്തടി മുഴുപ്പിലങ്ങാട്, തിരുവനന്തപുരം കോർപറേഷൻ, തൃശ്ശൂർ കോർപറേഷൻ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.