Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Dec 2024 19:41 IST
Share News :
എൽഐസി ഏജൻ്റ്സ് ഓർഗനൈസേഷൻ സമ്മേളനം
പറവൂർ: എൽഐസി ഏജൻ്റ്സ് ഓർഗനൈസേഷൻ പറവൂർ ബ്രാഞ്ച് സമ്മേളനം സിഐടിയു ഏരിയ പ്രസിഡൻ്റ് പി കെ സോമൻ ഉദ്ഘാടനം ചെയ്തു.
ബ്രാഞ്ച് പ്രസിഡൻ്റ് വി ആർ ഷാജൻ അധ്യക്ഷനായി. ഡിവിഷണൽ പ്രസിഡൻ്റ് പി എസ് ദേവദാസ് സംഘടന റിപ്പോർട്ടും, സീജ പ്രമോദ് പ്രവർത്തന റിപ്പോർട്ടും, പി എസ് സുനീർ വരവ് - ചിലവ് കണക്കുകളും അവതരിപ്പിച്ചു. ജില്ലാ പ്രസിഡൻ്റ് വി കെ പ്രകാശൻ, കെ ഇ നസീർ, ഷിജി രാജേഷ്, എം എ വിശാലാക്ഷൻ, കെ ഡി ഭാസി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി ആർ ഷാജൻ(പ്രസിഡൻ്റ്), സീജ പ്രമോദ് (സെക്രട്ടറി), കെ ഡി ഭാസി(ട്രഷറർ).
Follow us on :
Tags:
More in Related News
Please select your location.