Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Nov 2024 12:25 IST
Share News :
വൈക്കം: വൈക്കം സത്യസായി സേവാ സമിതിയുടെ നേതൃത്വത്തിൽ 34 മത് സത്യസായി സംഗീതോത്സവത്തിന് തുടക്കമായി.
വൈക്കം തെക്കേ നട സത്യസായി മന്ദിരത്തിൽ പ്രൊഫസർ പി. ആർ.കുമാര കേരള വർമ്മ, പ്രൊഫസർ എം.എൻ. മൂർത്തി എന്നിവരുടെ സന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ വച്ച് തിരുവിഴ ശിവാനന്ദൻ സംഗീതോത്സവത്തിന് ദീപം തെളിയിച്ചു. തുടർന്ന് സുമേഷ് താമരശ്ശേരിയുടെ സോപാന സംഗീതത്തിന് ബാലുശ്ശേരി കൃഷ്ണദാസ് ഇടയ്ക്ക ഒരുക്കി. തിരുവിഴ ശിവാനന്ദൻ ,വിജു.എസ്. ആനന്ദ് എന്നിവരുടെ വയലിൻ കച്ചേരിയും നടന്നു. വനിതാ ദിനമായി ആചരിക്കുന്ന ഇന്ന് (നവംബർ 19) ചൊവ്വാഴ്ച വൈകിട്ട് 5 ന് അഭിരാമി അജയൻ , പാർവ്വതി അജയൻ 6.30 ന് എം. മുത്തു കൃഷ്ണ എന്നിവരുടെ സംഗീത സദസ്സ് നടക്കും..
ചടങ്ങിൽ കുമാരകേരള വർമ്മയെ ആദരിക്കും. 23 വരെ നടക്കുന്ന സംഗീതോത്സവത്തിൽ പ്രശസ്തരായ നിരവധി കലാകാരന്മാർ പങ്കെടുക്കും. 23 നു വൈകിട്ട് 5 ന്
പ്രത്യേക ജന്മദിന സംഗീതാരാധനയായ 'ഝൂല ' വെച്ചൂർ ശങ്കറിന്റെ നേതൃത്വത്തിൽ നടക്കും. മംഗള ആരതിയോടെ സംഗീതോത്സവം സമാപിക്കും.
Follow us on :
Tags:
More in Related News
Please select your location.