Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Oct 2025 16:25 IST
Share News :
⭕അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കേരള കാര്‍ഷിക സര്‍വകലാശാലയുടെ ജില്ലയിലെ തവനൂര്‍ കൃഷി വിജ്ഞാനകേന്ദ്രത്തില്‍ കരാറടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. അനിമല്‍ സയന്‍സ്,ഹോര്‍ട്ടി കള്‍ച്ചര്‍ എന്നീ വിഷയങ്ങളിലാണ് നിയമനം നടക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജനനത്തീയതി,ജാതി എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ ഒക്ടോബര്‍ 14ന് വൈകിട്ട് അഞ്ചിന് മുന്‍പായി kvkmalappuram@kau.in എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം. അനിമല്‍ സയന്‍സ്, ഹോര്‍ട്ടികള്‍ച്ചര്‍ എന്നീ വിഭാഗങ്ങളിലെ അഭിമുഖം യഥാക്രമം ഒക്ടോബര്‍ 16,17 തീയതികളില്‍ രാവിലെ 10.30 ന് നടക്കും. ഫോണ്‍: 0494-2686329, 8547193685.
⭕സൈക്കോളജിസ്റ്റ് നിയമനം
പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളേജില്‍ 2025-26 അധ്യയന വര്‍ഷം ജീവനി മെന്റല്‍ വെല്‍ബീയിങ് പ്രോഗ്രാം പദ്ധതിയുടെ ഭാഗമായി താത്ക്കാലികാടിസ്ഥാനത്തില്‍ ജീവനി കോളേജ് സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വയസ്സ്, പ്രവൃത്തിപരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ മൂന്നിന് ഉച്ചയ്ക്ക് രണ്ടിന് പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. 0466-2212223
⭕ലാബ് ടെക്നീഷ്യൻ നിയമനം
പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ താത്കാലിക ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്‌നിഷ്യൻ ജീവനക്കാരെ നിയമിക്കുന്നതിനുള്ള വാക്ക് ഇൻ ഇൻറർവ്യൂ ഒക്ടോബർ എട്ടിന് രാവിലെ 10.30ന് ആശുപത്രി ഓഫിസിൽ നടക്കും. യോഗ്യത- പ്ലസ്ടു, ഡി എം ഇ അംഗീകാരമുള്ള ഡി.എം. എൽ.ടി./ ബി.എസ്.സി.എം.എൽ.ടി., പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധം. പ്രായപരിധി- 1/9/2025 ൽ 40 കവിയരുത്. കംപ്യൂട്ടർ പരിജ്ഞാനം, പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം. പൊന്നാനി നഗരസഭ പരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും ആധാർ കോപ്പിയുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
ഫോൺ : 0494 2666439.
Follow us on :
Tags:
More in Related News
Please select your location.