Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 May 2024 19:45 IST
Share News :
കിഴക്കൻ മലയോരത്ത് പ്രവർത്തിക്കുന്ന എരുമേലിപ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ടൈം കീപ്പിംഗ് കേന്ദ്രത്തിലെ അനൗൺസറാണ് ഉഷ.
'മുക്കൂട്ടുതറ-കണമല വഴി മൂക്കം പെട്ടി വരെ പോകുന്ന തൈപറമ്പിൽ ബസ് സ്റ്റാൻഡിൻ്റെ മുൻവശത്തായി പാർക്ക് ചെയ്തിരിക്കുന്നു ' .ബസ്സുകളുടെ സമയവിവരം ചൊല്ലി സ്ത്രീ ശബ്ദത്തിൽ അനൗൺസ്മെൻ്റ് കേൾക്കുമ്പോൾ വനിതകൾ അടക്കമുള്ള യാത്രക്കാർ ആദ്യം ഒന്ന് അമ്പരക്കും. അനൗൺസറെ കാണുന്നതോടെ ഇവർ അൽഭുതത്തോടെ നോക്കുo .പലപ്പോഴും റെയിൽവേ സ്റ്റേഷനിൽ നിന്നുമുള്ള അനൗൺസ്മെൻറ്റാണെന്ന് തോന്നിപോകും. എരുമേലി ബസ്സ്റ്റാൻഡിൽ എത്തുന്ന 75 ബസ്സുകളുടെ പേരും റൂട്ടും സമയവും ഓർത്തിരിക്കുന്ന ഇവർ ഇത് കൃത്യമായി പറയുകയും ചെയ്യും. ചില ബസ്സുകൾ ഒരു ദിവസം തന്നെ നാലും അഞ്ചും തവണ സ്റ്റാൻഡിലൂടെ കടന്നുപോകുന്നുണ്ട്. ബസ്സിൻ്റെ സ്റ്റാൻഡ് ഫീപിരിക്കുന്നതും ബസ്സുകളുടെ സമയത്തെ ചൊല്ലിയുള്ള തർക്കം പരിഹരിക്കുന്നതും ഒക്കെ ഉഷ തന്നെ. എരുമേലി പഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗമാണു ഇവർ.കോ വിഡ് സമയത്ത് ബസ് സ്റ്റാൻഡിലെ ഫീസ് പിരിക്കാൻ കരാർ നൽകാൻ കഴിയാതെ വന്നതോടെയാണു് ബസ് സ്റ്റാൻഡിൻ്റെ നടത്തിപ്പ് പഞ്ചായത്ത് നേരിട്ട് ഏറ്റെടുത്തതോടെയാണ് ബസ് സ്റ്റാൻഡിൻ്റെ നിയന്ത്രണം ഇവർക്കായത്.ഇതിനിടെ ഇവർ പൊതുപ്രവർത്തനത്തിനും സമയം കണ്ടെത്തുന്നുണ്ട്.
Follow us on :
Tags:
More in Related News
Please select your location.