Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Nov 2024 23:31 IST
Share News :
വൈക്കം: ഭക്തിയുടെ നിറവിൽ ഉദയനാപുരത്തപ്പന്റെ ആറാട്ടും കൂടിപുജ വിളക്കും നടന്നു. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള ആറാട്ടു കുളത്തിലാണ് ഉദയനാപുത്തപ്പന്റെ ആറാട്ട് നടന്നത്. ഉദയനാപുരം ക്ഷേത്രത്തിലെ വിശേഷാൽ ചടങ്ങുകൾക്ക് ശേഷം ആറാട്ടിനായി ഉദയനാപുരത്തപ്പനെ എഴുന്നള്ളിച്ചു. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിച്ചു. എഴുന്നള്ളിപ്പ് വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ വടക്കേ ഗോപുരം കയറിയപ്പോൾ ആചാരപ്രകാരം പിതാവായ വൈക്കത്തപ്പൻ എഴുന്നള്ളി പുത്രനായ ഉദയനാപുരത്തപ്പനെ എതിരേറ്റ് ആറാട്ടിനായി ആനയിച്ചു. താന്ത്രിക വിധിപ്രകാരം ഉദയനാപുരത്തപ്പൻ്റെ ആറാട്ടു നടന്നു. ആറാട്ടിന് ശേഷം എഴുന്നള്ളിയ ഉദയനാപുരത്തപ്പനെ വൈക്കം ക്ഷേത്രത്തിലെ ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു. വൈക്കത്തപ്പനെയും ഉദയനാപുരത്തപ്പനെയും ഒരെ പീഠത്തിലിരുത്തി കൂടി പൂജ നടത്തി. മണ്ഡപത്തിൽ നടന്ന പൂജ വിധാനങ്ങൾക്ക് ശേഷം ഇരുദേവൻമാരെയും പുറത്തേക്ക് എഴുന്നള്ളിച്ചു. കൂടി പൂജ വിളക്കിന് നിറപറയും നിറദീപവും വാദ്യമേളങ്ങളും ഗജവീരൻമാരും മുത്തുക്കുടകളും അകമ്പടിയായി.തല പൊക്കത്തിൽ മുൻപരായ ഗജരാജാക്കൻമാരാണ് എഴുന്നള്ളിപ്പിന് അണിനിരന്നത്. വൈക്കം വേണു ചെട്ടിയാർ,എരുമേലി രംഗനാഥൻ , ചെറായി മനോജ് , ആലപ്പുഴ നന്ദകുമാർ എന്നിവരുടെ നാദസ്വരവും ക്ഷേത്ര കലാപീഠത്തിന്റെ പഞ്ചവാദ്യവും അകമ്പടിയേകി.വടക്കേ ഗോപുര നടയിൽ വച്ച് ഇരുദേവൻമാരും അഭിമുഖമായി നിന്ന് ഉപചാരം ചൊല്ലി യാത്ര ചോദിച്ചതോടെ കൂടി പൂജ വിളക്കിന് സമാപനമായി. കൂടി പ്പൂജ വിളക്ക് സമയം ലക്ഷദീപവും തെളിഞ്ഞു. കൂടി പൂജ വിളക്ക് ദർശനം നടത്തുന്നതിനും അടിമ ,തുല ഭാരം , ചോറൂണ് എന്നി വഴിപാടുകൾ നടത്തുന്നതിനുമായി നിരവധി ഭക്തരാണ് ക്ഷേത്രത്തിൽ എത്തിയത്.
Follow us on :
Tags:
More in Related News
Please select your location.