Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Aug 2024 15:09 IST
Share News :
മുക്കം:ഇരുവഴിഞ്ഞിപ്പുഴയുടെ കുറുകയുള്ള മുക്കം - തൃക്കുട മണ്ണ തൂക്ക് പാലം വെള്ളപ്പൊക്കത്തിൽ തകർന്നിട്ട് മൂന്നാഴ്ച്ച്കൾ പിന്നീട്ടു. പുനർ നിർമ്മാണ നടപടികൾ നീളുന്നു: കഴിഞ്ഞ മാസമുണ്ടായ കനത്ത മഴയിലും, വെള്ളപ്പൊക്കത്തിലും പാലം തകർന്നെങ്കിലും നിർമ്മാണ നടപടികൾ വൈകുന്നതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മറ്റി രൂപവത്ക്കരിച്ച് പ്രവർത്തനവും സജീവമായിട്ടുണ്ട്
കാരശ്ശേരി ഗ്രാമപഞ്ചായത്തിനെയും മുക്കം നഗര സഭയെ ബന്ധിപ്പിക്കുന്ന ഇരുവഞ്ഞിപ്പുഴയിൽ നിർമ്മിച്ച തൃക്കുടമണ്ണ തൂക്കുപാലം തകർന്നിട്ട് 23. ദിവസം കഴിഞ്ഞിരിക്കയാണ്.കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ വാർഡിലെ പാലിയിൽ, വെള്ളരിച്ചാൽ, തടപ്പറമ്പ് കുന്നത്ത് എന്നീ പ്രദേശത്തുകാർ മുക്കം അങ്ങാടിയുമായി കുറഞ്ഞ സമയംകൊണ്ട് ബന്ധപ്പെടാൻ ഉള്ള ഏക ആശ്രയമായിരുന്നു
പാലം തകർന്നതോടെ മുക്കം അങ്ങാടിയുമായി ബന്ധപ്പെടണമെങ്കിൽ കിലോമീറ്ററോളം സഞ്ചരിക്കണം. സ്‌കൂൾ കുട്ടികൾ, വൃദ്ധർ, ക്ഷീരകർഷകർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർക്കെല്ലാം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, കെ.എസ്.ഇ.ബി. ഓഫീസ്, മുക്കം പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ എല്ലാം ബന്ധപ്പെടാൻ വളരെ പ്രയാസ പട്ടുകയാണ്.
കേരളത്തിൽ അറിയപ്പെടുന്ന ചരിത്ര പ്രസിദ്ധമായ ശിവരാത്രി മഹോത്സവം നടക്കുന്ന ശ്രീ.ത്യക്കുടമണ്ണ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നതും മേൽപാലം സ്ഥിതി ചെയ്യുന്ന ഇരുവഴിഞ്ഞിപ്പുഴയുടെ മധ്യഭാഗത്താണ്. നാടിൻ്റെ പല ഭാഗങ്ങളിൽ നിന്ന് നിന്നും അമ്പലത്തിലേക്ക് ക്ഷേത്രദർശനത്തിനും, ബാവുബലി തുടങ്ങി പല ചടങ്ങുകൾക്കും വരുന്നതിന് ഭക്തർ ആശ്രയിച്ചിരുന്നതും ഈ തൂക്കുപാലമാണ്.
കാരശ്ശേരി ഗ്രാപഞ്ചായത്ത് ഭരണസമിതി മുൻകൈ എടുത്ത് ജനങ്ങളുടെ അഭിലാഷമായിരുന്ന പാലം 2009 ൽ ആണ് യാഥാർത്ഥ്യമാകുന്നത്.
തൂക്കുപാലത്തിന് ഇടയ്ക്ക് ഇടയ്ക്ക് മെയ്ൻ്റിനൻസ് ആവശ്യമാണ്. പാലത്തിന് യഥാസമയം ആവശ്യാനുസരണം മെയ്ൻ്റിനൻസ് നടന്നില്ല. 2010ലെ ഭരണസമിതിയും 2020ലെ ഭരണ സമിതിയും വാർഡിലെ മെമ്പർ മെയ്ൻ്റിനൻസിന് വേണ്ടി പണം വകയിരുത്താൻ ആവശ്യം ഉന്നയിച്ച ങ്കിലും ഭരണസമിതി പണം വകയിരുത്താതിരുന്നത് , പോരായ്മയാണന്ന് ചൂണ്ടി കാണിക്കുന്നത്.എന്നാൽ 2015ൽ വന്ന ഭരണസമിതി 2016ൽ മെയ്ൻ്റിനൻസിന് പണം വകയിരുത്തി പാലത്തിന്റെ നിലവിലുണ്ടായിരുന്ന സ്ലാബ് മാറ്റി ജി.ഐ ഷീറ്റ് ആക്കുകയും പാലത്തിന്റെ സൈഡ് കമ്പി പുതിയതാക്കുകയും റോപ്പ് വലിച്ച് കെട്ടുകയും ചെയ്തു. കഴിഞ്ഞ മാസമുണ്ടായ വെള്ളപ്പൊക്കത്തിൽ തകർന്ന് സഞ്ചാരയോഗ്യമല്ലതായി. ആക്ഷൻ കമ്മറ്റി രൂപവത്ക്കരിച്ച് പുനർനിർമ്മിക്കണമെന്ന ആവശ്യം കൂടുതൽ ശക്തി പ്പെട്ടിരിക്കയാണ്.
Follow us on :
Tags:
More in Related News
Please select your location.