Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സർക്കാർ പദ്ധതികളെകുറിച്ചുള്ള ബോധവൽക്കരണ കാമ്പയിന് കടുത്തുരുത്തിയിൽ തുടക്കമായി.

12 Aug 2024 19:54 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ സംഘടിപ്പിക്കുന്ന സർക്കാർ പദ്ധതികളെകുറിച്ചുള്ള ബോധവൽക്കരണ കാമ്പയിന് കടുത്തുരുത്തിയിൽ തുടക്കമായി. കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽർ മുഖ്യാതിഥിയായി. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. സ്മിത അധ്യക്ഷത വഹിച്ചു. വാർഡംഗം രശ്മി വിനോദ്, പാലക്കാട് ഫീൽഡ് പബ്ലിസിറ്റി ഓഫീസർ എം. സ്മിത, കടുത്തുരുത്തി ശിശുവികസന പദ്ധതി ഓഫീസർ നമിത, സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ അസിസ്റ്റന്റ് ഡയറക്ടർമാരായ അഭിജിത്ത്, ലക്ഷ്മിപ്രിയ, ഫീൽഡ് പബ്ലിസിറ്റി അസിസ്റ്റന്റ് സരിൻ ലാൽ എന്നിവർ പ്രസംഗിച്ചു.

ഐസിഡിഎസ് കടുത്തുരുത്തി പ്രൊജക്ട് വിവിധ സർക്കാർ വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡോ. ജിഷ് ജോൺസൻ, ഡോ നീതുരാജ്, ഡോ. സി. സുമിത, ഇന്ത്യ പോസ്റ്റ് സീനിയർ മാനേജർ ഡോൺ മാത്യു സക്കറിയ, പി. സിജാ രാജേഷ് , ശിശിരാമോൾ, എൻ.എസ് സുനിത എന്നിവർ ക്ലാസെടുത്തു. അസിസ്റ്റന്റ് ഡയറക്ടർ അഭിജിത്ത് നശ മുക്തി ഭാരത് അഭിയാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വിവിധ സർക്കാർ പദ്ധതികളെക്കുറിച്ചുള്ള പ്രദർശനം, മെഡിക്കൽ ക്യാമ്പ്, ആധാർ ക്യാമ്പ്, കാർഗിൽ വിജയ് ദിവസ് എക്‌സിബിഷൻ, സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ സംഗീത നാടക വിഭാഗത്തിന്റെ കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചു. പ്രചാരണപരിപാടി ചൊവ്വാഴ്ച സമാപിക്കും.



Follow us on :

More in Related News