Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുവനന്തപുരം എസ്.എ.റ്റി ആശുപത്രി വളപ്പിലെ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

13 Jul 2025 13:50 IST

R mohandas

Share News :

കൊല്ലം:തിരുവനന്തപുരം എസ്.എ.റ്റി ആശുപത്രി വളപ്പിലെ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കൊല്ലം പരവൂർ നെടുങ്ങോലം പാറയിൽക്കാവ് ക്ഷേത്രത്തിന് സമീപം സുനിൽ ഭവനിൽ എസ്.കെ സുനിൽ (46) ആണ് മരിച്ചത്. മകളുടെ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിയതായിരുന്നു സുനിൽ. ഭാര്യയേയും മകളേയും ആശുപത്രിയിൽ ആക്കിയ

ശേഷം പുറത്തേക്ക് ഇറങ്ങുന്നതിനിടയിലാണ് കാറ്റിൽ ആശുപത്രി വളപ്പിൽ നിന്ന മരത്തിന്റെ വലിയ ശിഖരം ഒടിഞ്ഞു സുനിലിന്റെ തലയിലേക്ക് വീഴുന്നത്.

മേയ് 23-നാണ് സംഭവം. തലയ്ക്കും കഴുത്തിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ സുനിൽ ഐസിയുവിൽ ചികിത്സയിലായിരുന്നു.

Follow us on :

More in Related News