Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടക്കടവ് വി സി ബി അറ്റകുറ്റപണി ആരംഭിച്ചു.

13 May 2024 18:52 IST

PALLIKKARA

Share News :

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് അതിർത്തിയിലെ കടലുണ്ടി പുഴയിൽ നിന്ന് കോട്ടേപ്പാടത്തേക്ക് വെള്ളം എത്തുന്ന തോട്ടിലെ കോട്ടക്കടവ് വി സി ബി അറ്റക്കുറ്റപ്പണി ആരംഭിച്ചു. നേരത്തെ പഴക്കം ചെന്ന വി സി ബി യുടെ ഷട്ടറുകൾ കാലപഴക്കം കാരണം പൂർണ്ണമായും തകർന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ വീടുകളിലെ കിണറുകളിലും, ജലാശയങ്ങളിലും ഉപ്പുവെള്ളം കയറുന്നതും കൃഷി നശിക്കുന്നതും പതിവ് കാഴ്ച്ചയാണ്. മണ്ണുചാക്കുകൾ, ചകിരിച്ചവരുകൾ നിരത്തി താൽക്കാലിക ബണ്ട് കെട്ടിയുമാണ് ഓരോവർഷവും കുടിവെള്ളശ്രോതസ്സുകൾ സംരക്ഷിച്ചു വരുന്നത്. 140 ൽ അധികം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്ന നിറം കൈതക്കോട്ട കുടിവെള്ള പദ്ധതിയുടെ ജലസംഭരണിയടക്കം വലിയ ഭീഷണിയായിരുന്നു വി സി ബി യുടെ ഷട്ടറുകളുടെ ചോർച്ച, പഴക്കം ചെന്ന വിസിബി നവീകരിക്കുക എന്നത് നാട്ടുകാരുടെയും കുടിവെള്ള പദ്ധതിയിലെ ഗുണഭോക്താക്കളുടെയും ആവശ്യമായിരുന്നു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൻ്റെ 2023 - 24 വാർഷിക പദ്ധതിയിൽ 2 4 ലക്ഷം രൂപ വകയിരുത്തിയിരുന്നു. എന്നാൽ വേലിയേറ്റവും തോട്ടിലെ വെള്ളം താഴാത്തതും പ്രവൃത്തിക്ക് തടസ്സമായി നിന്നു. വേനൽ കടുത്തതോടെ തോട്ടിലെ ജലനിരപ്പ് താഴ്ന്ന സാഹചര്യത്തിലാണ് പ്രവൃത്തി ആരംഭിച്ചത്. വരും ദിവസങ്ങളിൽ മറ്റു വിസിബികളുടെയും അറ്റകുറ്റപണി പൂർത്തീകരിക്കുമെന്ന് അസിസ്റ്റൻ്റ് എഞ്ചിനീയർ എൻ വി വിബിൻ അറിയിച്ചു.

Follow us on :

More in Related News