Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൊഴിലുറപ്പ് തൊഴിലാളികൾ സമരം നടത്തി

28 Nov 2024 11:38 IST

Anvar Kaitharam

Share News :

തൊഴിലുറപ്പ് തൊഴിലാളികൾ സമരം നടത്തി


പറവൂർ: എൻആർഇജി വർക്കേഴ്സ് യൂണിയൻ പറവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു മുന്നിൽ സമരം നടത്തി.

വടക്കേക്കര പഞ്ചായത്തിൽ സിഐടിയു ജില്ലാ വൈസ് പ്രസിഡൻ്റ് ടി ആർ ബോസ് ഉദ്ഘാടനം ചെയ്തു. ചിറ്റാറ്റുകരയിൽ യൂണിയൻ ജില്ലാ ട്രഷറർ ടി എസ് രാജൻ, ഏഴിക്കരയിൽ സിഐടിയു ഏരിയ പ്രസിഡൻ്റ് പി കെ സോമൻ, കോട്ടുവള്ളിയിൽ യൂണിയൻ ഏരിയ സെക്രട്ടറി കെ എസ് സനീഷ്, ചേന്ദമംഗലത്ത് കർഷകസംഘം ഏരിയ സെക്രട്ടറി പി പി അജിത്ത്കുമാർ, നഗരസഭയിൽ കൗൺസിലർ ടി വി നിഥിൻ, പുത്തൻവേലിക്കരയിൽ സിഐടിയു ജില്ലാ കമ്മിറ്റി അംഗം കെ എ വിദ്യാനന്ദൻ എന്നിവർ ഉദ്ഘാടനം ചെയ്തു. സമരത്തിൻ്റെ ഭാഗമായി പഞ്ചായത്ത് സെക്രട്ടറിമാർക്ക് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള നിവേദനവും നൽകി.

Follow us on :

More in Related News